'പ്രളയത്തില്‍ കാര്‍ ഒലിച്ച് പോയെന്ന് പറഞ്ഞ് വാവിട്ടു കരഞ്ഞയാള്‍ കിടപ്പാടം നഷ്ടപ്പെടുന്നവരെ തീവ്രവാദികളാക്കുന്നു'; എന്തൊരാഭാസമെന്ന് കെ.സുധാകരന്‍

 'പ്രളയത്തില്‍ കാര്‍ ഒലിച്ച് പോയെന്ന് പറഞ്ഞ് വാവിട്ടു കരഞ്ഞയാള്‍ കിടപ്പാടം നഷ്ടപ്പെടുന്നവരെ തീവ്രവാദികളാക്കുന്നു'; എന്തൊരാഭാസമെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധത്തിന് തീവ്രവാദ സംഘടനകളുടെ സഹായത്തോടെ ആളുകളെ ഇളക്കി വിടുകയാണെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ചെങ്ങന്നൂരിലെ പ്രളയ സമയത്തു തന്റെ കാര്‍ പ്രളയ ജലത്തില്‍ ഒലിച്ചു പോയെന്നു പറഞ്ഞു ടിവി ക്യാമറകള്‍ക്കു മുന്നില്‍ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാനെന്നും കെ.സുധാകരന്‍ പരിഹസിച്ചു. ഫെയ്‌സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

തന്റെ കാര്‍ നഷ്ടപ്പെട്ടപ്പോള്‍ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തീവ്രവാദി പട്ടം ചാര്‍ത്തി കൊടുക്കുന്നത്. എന്തൊരാഭാസമാണിതെന്ന് കെ. സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുതലാളിക്കു കമ്മിഷന്‍ എത്തിച്ചു കൊടുക്കാനായി ചക്ര ശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകള്‍ക്ക് ഒരു നാളും നേരം വെളുക്കില്ലെന്നും സുധാകരന്‍ തുറന്നടിച്ചു. കിടപ്പാടം പിടിച്ചു പറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്ര വാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കും. അത് നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാര്‍ട്ടിക്കോ ഭരിക്കുന്ന സര്‍ക്കാരിനോ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.