കുവൈറ്റ് സിറ്റി: യശഃ ശരീരനായ കെ.എം മാണിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്റർ വിവിധങ്ങളായ കാരുണ്യ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്റർ പ്രസിഡൻ്റ് അഡ്വ.സുബിൻ അറക്കലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗമാണ് പദ്ധതികൾ ആവിഷ്ക്കരിച്ചത്. ഏപ്രിൽ എട്ടിന് ജാബ്രിയാ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനയജ്ഞം നടത്തുക, ഭവനരഹിതരായ കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ധനസഹായം നൽകുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.അംഗത്വ മഹാമഹം പരിപാടിയിലൂടെ പുതിയ ആളുകൾക്ക് അംഗത്വം നൽകുന്നതിനും, നിലവിലെ അംഗങ്ങൾക്ക് അംഗത്വം പുതുക്കുന്നതിനും അവസരമൊരുക്കുവാനും യോഗം തീരുമാനിച്ചു.
സെൻ എം.പി, ജിൻസ് ജോയി, സാബു മാത്യൂ, തോമസ് മുണ്ടിയാനി, ഡേവിസ് ജോൺ, മനു തുരുത്തി, ഷിൻ്റോ ജോർജ്, ടോം വരകുകാല, ജിയോ മോൻ ജോയി, എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി ജോബിൻസ് പാലേട്ട് സ്വാഗതവും ട്രഷറർ സുനിൽ തൊടുക നന്ദിയും പറഞ്ഞു.
രക്തദാനയജ്ഞത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ അഡ്വ.സുബിൻ അറക്കൽ 99035062, ജോബിൻസ് ജോൺ പാലേട്ട് 97141867, സുനിൽ തൊടുക 998459 17, അബ്ബാസിയ ഏരിയ ഡേവിഡ് ജോൺ97376218, മനു തുരുത്തി 6665818, സാൽമിയ ഏരിയ ഷിൻ്റോ ജോർജ് 65928168, ഫഹഹീൽ ഏരിയ ജോർജ് വാക്കത്തിനാൽ 66884137 റിഗ്ഗയി ഏരിയ ടോം വരകുകാല 96630011 എന്നിവരുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.