കുവൈറ്റ് പ്രവാസ ലോകത്ത്‌ പിറന്ന യൂനിസൺ ക്രീയേഷൻസ് കുവൈറ്റിന്റെ കനിവിൻ സ്പർശം എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നു

കുവൈറ്റ് പ്രവാസ ലോകത്ത്‌  പിറന്ന യൂനിസൺ ക്രീയേഷൻസ് കുവൈറ്റിന്റെ കനിവിൻ സ്പർശം എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ഹൃദയങ്ങൾ  കീഴടക്കി മുന്നേറുന്നു

കുവൈറ്റ്:  പ്രവാസ ലോകത്ത്‌ പിറന്ന യൂനിസൺ ക്രീയേഷൻസ് കുവൈറ്റിന്റെ 'കനിവിൻ സ്പർശം' എന്ന ക്രിസ്തീയ ഭക്തിഗാന ആൽബം ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്നു.

സ്പെഷ്യൽ നീഡ് കുട്ടികളെ സഹായിക്കാനായ് കുവൈറ്റ് സെൻട്രൽ സ്കൂളിലെ അദ്ധ്യാപകരായ മനോജ് തലശ്ശേരി, (സംഗീതം & ഓർക്കസ്‌ട്രേഷൻ) സിനി സുനിൽ, (ആലാപനം) ബോബി കാക്കനാട്ട്, ബിനു ജേക്കബ് (രചന) എന്നിവർ ചേർന്നാണ് ഈ ആൽബം ഒരുക്കിയിരിക്കുന്നത് .

അഭിജിത് കൊല്ലം ആലപിച്ച സെമി ക്ലാസിക്കൽ പ്രഭാതവന്ദന ഗാനം - വന്ദനം, വന്ദനം ചിരന്ദന നാഥാ, ആത്മീയ ഉണർവിന്റെ പാട്ടായ 'അറിവിന്റെ നാഥാ, സ്നേഹാധി നാഥാ' ഏറെ പ്രശംസ ഏറ്റുവാങ്ങിയ പാട്ടുകളാണ്. പ്രശസ്ത കെ ജി മാർക്കോസ് ആലപിച്ച ആശ്വാസഗാനം 'മനസേ ശാന്തമാകൂ ..., വി.കുർബാന പ്രാരംഭഗാനം ' നന്ദി നിറഞ്ഞ ഹൃദയത്തോടും' എന്നിവ തന്റെ ആലാപന മികവിനാൽ അദ്ദേഹം അനശ്വരമാക്കിയ ഗാനങ്ങളാണ്. തമിഴ്‌ പിന്നണി ഗായിക അൽക്ക അജിത് തന്റെ മാസ്മരിക ശബ്ദത്തിൽ മനോഹരമാക്കിയ ' കുർബാന സ്വീകരണ ഗാനം ' കാത്തു കാത്തെന്നെന്നും നാഥാ, അറിവിന്റെ നാഥാ, ഡിക്സൺ കണ്ണൂർ പാടിയ 'കാത്തു കാത്തെന്നെന്നും നാഥാ', ഓരോരോ നിമിഷവും നന്ദി അർപ്പിക്കട്ടെ' സിനി സുനിൽ പാടിയ പ്രത്യാശയുടെ ഗാനമായ 'തളരുമ്പോൾ കൈകളിൽ താങ്ങുവാൻ', കുവൈറ്റിലെ ഗായകനായ സായ് പാടിയ ക്രിസ്മസ് ഗാനവും ഉടൻ റീലീസ് ആകുന്ന അൽക്ക അജിത് പാടിയ സെമി ക്ലാസിക്കൽ സോങ് ' നിൻമിഴി കാത്തിരിക്കും', അനന്യകുട്ടിയുടേതായി വരുന്ന 'തളരുമ്പോൾ കൈകളിൽ താങ്ങുവാൻ', ഉൾപ്പെടെ പന്ത്രണ്ടോളം ഗാനങ്ങളാണ് പ്രാരംഭമായ് ഒരുക്കിയിരിക്കുന്നത്.

ഈ ആൽബത്തിനായ് സഹകരിച്ച മറ്റു പ്രമുഖർ മിക്സിങ്: ഡൊമിനിക് മാർട്ടിൻ, വീഡിയോ എഡിറ്റിംഗ്: സതീഷ് കീഴറ, ബോസ് ആലപുരം, ക്യാമറ: അഭിലാഷ് & അമിത് ആലപുരം. കോറസ് & സഹകരണം: സുധീഷ് T ബാബു, സാം & ടീം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.