റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഹാക്ക് ചെയ്തതായി 'അനോണിമസ്'; രഹസ്യ രേഖകള്‍ പുറത്തു വിടുമെന്ന് മുന്നറിയിപ്പ്

റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഹാക്ക് ചെയ്തതായി 'അനോണിമസ്'; രഹസ്യ രേഖകള്‍ പുറത്തു വിടുമെന്ന് മുന്നറിയിപ്പ്

മോസ്‌കോ: ഉക്രെയ്‌നില്‍ ഒരു മാസമായി ആക്രമണം തുടരുന്ന റഷ്യയുടെ സെന്‍ട്രല്‍ ബാങ്കായ ബാങ്ക് ഓഫ് റഷ്യ ഹാക്ക് ചെയ്തതായി അന്താരാഷ്ട്ര ഹാക്കിങ് കൂട്ടായ്മയായ 'അനോണിമസ്'. റഷ്യയുടെ സെന്‍ട്രല്‍ ബാങ്ക് ഹാക്ക് ചെയ്തെന്നും അടുത്ത 48 മണിക്കൂറിനുള്ളില്‍ 35,000 ത്തിലധികം രേഖകള്‍ പുറത്തുവിടുമെന്നും അനോണിമസ് ടിവി തങ്ങളുടെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ഉക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ അന്താരാഷ്ട്ര ഹാക്കിങ് ഗ്രൂപ്പുകള്‍ റഷ്യന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളും സര്‍ക്കാര്‍ നിയന്ത്രിത മാധ്യമങ്ങളുടെ സൈറ്റുകളും നിരന്തരം ഹാക്ക് ചെയ്തിരുന്നു. ഹാക്കിങ് പരമ്പരയിലെ ഏറ്റവും പുതിയ ആക്രമണമാണ് റഷ്യന്‍ സെന്‍ട്രല്‍ ബാങ്കിനെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നേരത്തെ റഷ്യയില്‍ പ്രവര്‍ത്തനം തുടരുന്ന പാശ്ചാത്യ കമ്പനികള്‍ക്ക് അന്താരാഷ്ട്ര ഹാക്കിംഗ് കൂട്ടായ്മ മുന്നറിയിപ്പ് നല്‍കിയിരുന്നു. റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടാന്‍ തയ്യാറാകാന്‍ റഷ്യന്‍ കമ്പനികളോടും അവിടെ തുടരുന്ന വിദേശ കമ്പനികളോടും കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.