ആദ്യം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ; എന്നിട്ടാകാം സന്ദര്‍ശനം: ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ക്ഷണത്തോട് ഡോവലിന്റെ മറുപടി

ആദ്യം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കൂ; എന്നിട്ടാകാം സന്ദര്‍ശനം: ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ക്ഷണത്തോട് ഡോവലിന്റെ മറുപടി

ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിനെ ചൈനയിലേക്ക് ക്ഷണിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ. എന്നാല്‍ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ക്ഷണം സ്വീകരിക്കാമെന്ന് അജിത്ത് ഡോവലിന്റെ മറുപടി. വാങ് യീയുമായുള്ള ഡെല്‍ഹിയിലെ ചര്‍ച്ചയിലാണ് ചൈനീസ് ക്ഷണം ഡോവല്‍ നിരസിച്ചത്.

ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നല്ല രീതിയില്‍ മുമ്പോട്ട് കൊണ്ടു പോകാന്‍ തടസങ്ങളുണ്ടെങ്കില്‍ ഒഴിവാക്കണമെന്നും ഡോവല്‍ നിര്‍ദേശിച്ചു. ചൈനീസ് മന്ത്രിയുടെ മുന്‍കുട്ടി നിശ്ചയിക്കാത്ത സന്ദര്‍ശനത്തോട് തണുപ്പന്‍ പ്രതികരണമാണ് ഇന്ത്യ നടത്തിയത്.

ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം മുന്‍കൂട്ടി പ്രഖ്യാപിക്കാന്‍ ചൈനയ്ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്‍ ഇന്ന് പറഞ്ഞിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലല്ലെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. അതിര്‍ത്തിയിലെ സേനാ പിന്മാറ്റം പൂര്‍ണമായാല്‍ മാത്രമേ എല്ലാം പഴയ പടിയാകൂവെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.