ന്യൂഡല്‍ഹി: വ്യവസായ രംഗത്ത് കേരളത്തിന്റെ സ്ഥിതി അതിദയനീയമെന്ന് നീതിയ ആയോഗ് റിപ്പോര്‍ട്ട്. കയറ്റുമതി തയാറെടുപ്പ് സൂചികയില്‍ കേരളത്തിന്റെ സ്ഥാനം പത്തില്‍ നിന്ന് പതിനാറിലേക്ക് ഇടിഞ്ഞു. തുടര്‍ച്ചയായി രണ്ടാം തവണയും ഗുജറാത്താണ് ഒന്നാമത്. സൂചികയില്‍ ഗുജറാത്തിന്റെ സ്‌കോര്‍ 78.86 ഉം കേരളത്തിന്റേത് 40.92 ഉം ആണ്.
പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ മഹാരാഷ്ട്ര (77.14), കര്‍ണാടക (61.72), തമിഴ്നാട് (56.84), ഹരിയാന (53.20) സംസ്ഥാനങ്ങളാണുള്ളത്. രാജ്യത്തെ ആകെ കയറ്റുമതിയുടെ 75 ശതമാനവും സംഭാവന ചെയ്യുന്നത് പട്ടികയിലുള്ള ആദ്യ ആറ് സംസ്ഥാനങ്ങളാണ്. അരുണാചല്‍ പ്രദേശാണ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള സംസ്ഥാനം. വെറും 11.8 ആണ് അരുണാചല്‍ പ്രദേശിന്റെ സ്‌കോര്‍.
കയറ്റുമതിയില്‍ തീരദേശ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം ഏഴാമതാണ്. 2020ല്‍ ആറാംസ്ഥാനമായിരുന്നു ഈ വിഭാഗത്തില്‍ കേരളത്തിന്. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വര്‍ധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, വ്യവസായിക അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൂചിക തയാറാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.