ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ റേഡിയോ പരിപാടി മന്‍ കി ബാത്ത് ഇന്ന്. രാവിലെ പതിനൊന്നിന് മന്‍ കി ബാത്തിലൂടെ മോഡി രാജ്യത്തെ അഭിസംബോധന ചെയ്യും. പരിപാടിയുടെ എണ്‍പത്തിയേഴാമത് എപ്പിസോഡാണ് ഇന്ന് നടക്കുന്നത്.
നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയിച്ചതിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പിക്കായിരുന്നു വിജയം.
2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്. ഇന്ധന വില കുതിച്ചുയരുന്ന ഈ സാഹചര്യത്തില്‍ എന്തായിരിക്കും ഇന്നത്തെ പരിപാടിയില്‍ പ്രധാനമന്ത്രി വെളിപ്പെടുത്തുന്നത് എന്നതിന് കാതോര്‍ത്തിരിക്കുകയാണ് രാജ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.