നാടകമെന്ന വിശ്വകല

നാടകമെന്ന വിശ്വകല

മോണോ ആക്ടും മിമിക്രിയും നാടകവുമൊക്കെ പയറ്റിനോക്കാത്തവര്‍ നമ്മില്‍ വിരളമാണ്‌. ലോക നാടകദിനത്തോടനുബന്ധിച്ച്‌ നാടക കലയുടെ ഉത്ഭവവും വളര്‍ച്ചയും സംബന്ധിച്ച്‌ നമ്മുടെ അറിവുകള്‍ വിപുലമാക്കാന്‍ നമുക്കു ശ്രമിക്കാം. ഗ്രീസിലും ഭാരതത്തിലുമാണ്‌ നാടകകലയുടെ മുളപൊട്ടിയത്‌ എന്ന്‌ സാഹിത്യചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. 2500 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഗ്രീസിലും രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ഭാരതത്തിലും നാടകകലയുടെ തിരശീല ഉയര്‍ന്നു.

മതാനുഷ്ഠാനങ്ങളില്‍ നിന്നാണ്‌ ഗ്രീക്ക്‌ നാടകങ്ങള്‍ ഉത്ഭവിച്ചത്‌. പ്രാചിന ഗ്രീക്ക്‌ നാടകങ്ങള്‍ നാടക കാവ്യങ്ങളായിരുന്നു. ഗ്രീക്കുകാരുടെ പ്രകൃതിദേവനായ ഡയോണിസസിന്റെ സ്തുതികളായ ഡിഥിറാമ്പുകളാണ്‌ നാടകങ്ങളായി രൂപം പ്രാപിച്ചത്‌. ബി.സി. ആറാംനുറ്റാണ്ടില്‍ത്ത ന്നെ അരങ്ങേറിയ യവന നാടകങ്ങളെപ്പറ്റി അരിസ്റ്റോട്ടിലിന്റെ പോയറ്റിക്‌സ എന്ന ഗ്രന്ഥം സവിശേഷമായ പഠനം നടത്തുന്നുണ്ട്‌.

ട്രാജഡി എന്ന ദുരന്ത നാടകങ്ങളാണ്‌ ഗ്രീക്ക്‌ രംഗവേദികളെ വിഖ്യാതമാക്കിയത്‌. എസ്‌കി ല്ലസ്‌, സോഫോക്ലീസി, യുറിപ്പിഡസ്‌ എന്നീ സര്‍ഗഗോപുരങ്ങളാണ്‌ ഗ്രീക്ക്‌ നാടകവേദിയുടെ അടുപ്പുകല്ലുകള്‍. ഈ മൂന്നു കല്ലുകള്‍ ചേര്‍ത്ത അടുപ്പില്‍ പാകംചെയ്ത ട്രാജഡികളുടെ രുചിഭേദങ്ങള്‍ കാലത്തിന്റെ നാവില്‍ തുമ്പില്‍ ഇന്നും ഊറിനില്‍ക്കുകയാണ്‌. ഇവരില്‍ അഗ്രിമസ്ഥാനീയനായ എസ്‌കില്ലസാണ്‌ ഗ്രീക്ക്‌ നാടകവേദിയുടെ പിതാവ്‌.

എസ്‌കില്ലസിന്റെ 'പ്രോമിത്യൂസും', സോഫോക്ലീസിന്റെ 'ഈഡിപ്പസ്‌ രാജാവും യൂറിപ്പിഡിസിന്റെ 'ഹിപ്പോലിറ്റസും' 2500 വര്‍ഷങ്ങൾക്കു ശേഷവും ആസ്വാദകരില്‍ പുതിയ ഭാവുകത്വപരിണാമങ്ങള്‍ ഉയര്‍ത്തുന്ന അത്ഭുതരചനകളാണ്‌. എസ്‌കില്ലസ്‌ 90 നാടകങ്ങള്‍ എഴുതിയപ്പോള്‍ തൊണ്ണുറാംവയസിലും നാടകമെഴുതിയ സോഫോക്ലിസ്‌ 130 രചനകളാണു സമ്മാനിച്ചത്‌. യൂറിപ്പിഡിസ്‌ 92 നാടകങ്ങളെഴുതിയെങ്കിലും 17 എണ്ണമേ നമുക്കു ലഭിച്ചിടുള്ളു. തുടര്‍ന്നു വന്ന രണ്ടു സഹസ്രബ്ദത്തിലെ പാശ്ചാത്യനാടക സാ ഹിത്യത്തെ നയിച്ചത്‌ ഷേക്‌സ്‌പിയര്‍, ഇബ്സണ്‍ എന്നി മഹാപ്രതിഭകളാണ്‌.

ബി.സി. നാലാംശതകത്തില്‍ത്തന്നെ ഭാരതത്തില്‍ നാടക സങ്കല്പമുണ്ടായിരുന്നു. എങ്കിലും എ.ഡി. 300-ടുത്ത്‌ ഭരതമുനി രചിച്ച 'നാട്യശാസ്ത്രം' എന്ന അദ്ഭുത ഗ്രന്ഥമാണ്‌ ഭാരതീയ നാട്യ കലയുടെ അടിത്തറ. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ഭാസനും അഞ്ചാം നൂറ്റാണ്ടില്‍ കാളിദാസനും തുടര്‍ന്നു ഭവഭുതിയും അശ്വഘോഷനും ഭാരതിയ നടനനകലയുടെ വേദിയില്‍ അദ്ഭുതങ്ങള്‍ വിരചിച്ചു

"ഗൗരവമുള്ള കര്‍മ്മം" എന്നര്‍ഥമുള്ള ഡ്രാമാറ്റോസ്‌ എന്ന ഗ്രീക്ക്‌ പദത്തില്‍നിന്നാണ്‌ 'ഡ്രാമ എന്ന പത്തിന്റെ നിഷ്പത്തി. 'നാട്യശാസ്ത്രത്തെ അഞ്ചാമത്തെ വേദമെന്നാണ്‌ ഭരതമുനി വിളി ക്കുന്നത്‌. നാടകത്തില്‍ കാലം, സ്ഥലം, ക്രിയ എന്നി മൂന്ന്‌ അവസ്ഥകളുടെ ഐക്യം വേണമെന്ന്‌ "ഐകൃത്രയസിദ്ധാന്ത'ത്തിലൂടെ അരിസ്റ്റോട്ടില്‍ നിഷ്കര്‍ഷിച്ചു. ദുരന്തപര്യവസായികളായ ഗ്രീക്ക്‌ നാടകങ്ങളും ശുഭപര്യവസായികളായ ഭാരതിയ നാടകവും മലയാള നാടകസാഹിത്യത്തില്‍ സുപ്രധാന സ്വാധിനം ചെലുത്തിയിട്ടുണ്ട്.

1855-56 കാലഘട്ടത്തില്‍ വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാന്‍ എന്ന ക്രൈസ്തവ പുരോഹിതന്‍ രചിച്ച 10 ഇടയനാടകങ്ങള്‍ ആണ്‌ മലയാള ഭാഷയിലെ പ്രഥമ നാടകരചനകള്‍ എന്ന്‌ 2040-ല്‍ കാവാലം നാരയണപ്പണിക്കരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേരള സാഹിത്യ അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്‌.

1882-ല്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ കാളിദാസന്റെ, 'അഭിജ്ഞാനനശാകുന്തളം', "കേരളീയ ഭാഷാശാകുന്തളം' എന്ന പേരില്‍ വിവര്‍ത്തനം ചെയ്‌തതോടെ മലയാളത്തിന്റെ രംഗവേദിയില്‍ വിണ്ടും തിരിതെളിഞ്ഞു. പോര്‍ച്ചുഗീസ് സ്വാധിനത്തില്‍ പിറന്ന ജനോവ നാടകം ഇ വിടെ പാശ്ചാത്യശൈലിയുടെ അരങ്ങേറ്റം കുറിച്ചു.

ഇതിന്റെ തുടര്‍ച്ചയായി, ചവിട്ടുനാടകത്തിന്റെ ചടുലതാളങ്ങളുയര്‍ന്നു, സംസ്കൃത - പാശ്ചാത്യനാടക വിവര്‍ത്തനങ്ങളിലൂടെ പിച്ചവച്ച മലയാള നാടകം 1894-ലെ മുന്‍ഷി രാമക്കുറുപ്പിന്റെ ആക്ഷേപഹാസ്യമായ 'ചക്കി ചങ്കരം', 1885-ലെ സി.വി. രാമന്‍പിള്ളയുടെ 'ചന്ദ്രമുഖിവിലാസം', 1903-ലെ കെ.സി. കേശവപിള്ളയുടെ 'സദാരാമ' എന്നി പ്രഹസനങ്ങളിലൂടെയും ഇ.വി. കൃഷ്ണപിള്ളയുടെ ചരിത്രനാടകങ്ങളിലൂടെയും വളര്‍ച്ചയുടെ വേദികള്‍ പിന്നിട്ടു. 1930-ലെ വി.ടി. ഭട്ടതിരിപ്പാടിന്റെ "അടുക്കളയില്‍നിന്ന്‌ അരങ്ങത്തേക്ക്‌", എം.ആര്‍.ബിയുടെ 'മറക്കുടയിക്കുള്ളിലെ മഹാനരകം', 1938-ലെ കെ. ദാമോദരന്റെ പാട്ടബാക്കി", പുളിമാനയുടെ “സമത്വവാദി' എന്നിവ വ്യത്യസ്ത ഭാവങ്ങള്‍ പ്രകടിപ്പിച്ച നാടകങ്ങളാണ്‌.

തുടര്‍ന്നു മലയാള നാടകത്തെ വളര്‍ത്തിയവരില്‍ പ്രമുഖന്‍ എന്‍. കൃഷ്ണപിള്ളയാണ്‌. ഒപ്പം പി.ജെ. തോമസ്‌, ചെറുകാട്‌, തോപ്പില്‍ ഭാസി, കെ.ടി. മുഹമ്മദ്‌, എന്‍.എന്‍. പിള്ള, പൊന്‍കുന്നം വര്‍ക്കി, എസ്‌.എല്‍. പുരം, സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, ജി. ശങ്കരപ്പിള്ള, പി.ജെ. ആന്റണി, കാവാലം, ടി.എം. എബ്രാഹം എന്നിവര്‍ പുതിയ രൂപങ്ങള്‍ തേടിയപ്പോള്‍ സി.എല്‍. ജോസ്‌, പറവൂര്‍ ജോര്‍ജ്‌ തുടങ്ങിയവര്‍ ജന്രപിയ നാടകങ്ങളുമായി അരങ്ങുവാണു.

ലോക നാടകസംസ്കാരത്തിന്റെ രംഗവേദിയില്‍ ഭരതമുനി വരച്ച നാട്യശാസ്ത്രത്തിന്റെ കളങ്ങളില്‍ പദമൂന്നിവളര്‍ന്ന ഭാരതീയ നടനനകലയും ഗ്രീക്ക്‌ ദേവനായ ഡയോണിസസിന്റെ സ്തോത്രഗീതമായ ഡിഥിറാമ്പ്‌ എന്ന സം ഗീത ശിലപത്തില്‍നിന്നുയര്‍ന്നുവന്ന പാശ്ചാത്യനാടകവും പങ്കുവച്ച നനടനനപാരമ്പര്യങ്ങളെ കോ ര്‍ത്തിണക്കിക്കൊണ്ടാണ്‌ 1961-ല്‍ വിയന്നയില്‍വച്ച്‌, അന്താരാഷ്ട്ര തിയേറ്റര്‍ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐടി ഐ) പ്രസിഡന്റ്‌ അര്‍ വി കി വിമ്മ മാര്‍ച്ച്‌ 27 ലോക നാടകദിനമായി പ്രഖ്യാപിച്ചത്‌. പ്രഖ്യാപനത്തെ ത്തുടര്‍ന്ന്‌ ലോകംമുഴുവനുമുള്ള നാടകപ്രവര്‍ത്തകര്‍ എല്ലാവര്‍ഷവും വിവിധ പരിപാടികളോടെ ലോകനാടകദിനം ആചരിക്കുന്നു.

ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ ഇപ്രകാരം പറയുന്നു

ധീരോദാത്തനതിപ്രതാപഗുണവാന്‍
വിഖ്യാതവംശന്‍ ധരാപാലന്‍ നായകന്‍
അഞ്ചു സന്ധികളതിഖ്യാതം, കഥാവസ്തുവും
നാലഞ്ചാളുകളങ്കമഞ്ചധികമോ
ശ്യംഗാരമോ, വീരമോ മുഖ്യം
നിര്‍വഹണത്തിലദ്ഭൂതരസം
നാഥോദയം, നാടകം."

നാടകം വളരുകയാണ്‌. ഇംപ്രഷനിസവും എക്‌സ്പ്രഷനിസവും ഫ്യൂച്ചറിസവും നാടക കലയ്ക്ക്‌ പുതിയ ചമയക്കൂട്ടുകള്‍ പകരുമ്പോള്‍ തനതു നാടകവേദിയും തെരുവുനാടകങ്ങളും ആശയ സംവേദനത്തിന്റെ നുതനനവഴികള്‍ തിരയുകയാണ്‌. ലോകമെങ്ങുമുള്ള യാമങ്ങളിലും നഗരങ്ങളിലും അവതരിപ്പിക്കപ്പെടുന്ന വിവിധ രംഗകലകള്‍ സാര്‍വദേശീയ സൗഹാര്‍ദം മനുഷ്യമനസില്‍ പടരാന്‍ സഹായിക്കട്ടെ.

സുഹൃത്തുക്കളേ, കല ജീവിതത്തെ ബലപ്പെടുത്തുന്ന മാധ്യമമാകുമ്പോള്‍ നാടകകലയും ഒരു നവലോക നിര്‍മ്മിതിക്കുള്ള ഉണര്‍ത്തുപാട്ടാകും, തീര്‍ച്ച!

ഫാ. റോയി കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ. റോയി കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.