സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കര്‍ഷക അവാര്‍ഡ് നേടി തോണിച്ചാല്‍ എമ്മാവൂസ് വില്ല

സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കര്‍ഷക അവാര്‍ഡ് നേടി തോണിച്ചാല്‍ എമ്മാവൂസ് വില്ല

മാനന്തവാടി: 2024-2025 വര്‍ഷത്തെ സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കര്‍ഷക അവാര്‍ഡ് മാനന്തവാടി രൂപതയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എമ്മാവൂസ് വില്ല സ്‌പെഷ്യല്‍ സ്‌കൂളിന് ലഭിച്ചു.

കേരളത്തിലെ ഏറ്റവും മികച്ച കാര്‍ഷിക വിദ്യാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ ആയാണ് എമ്മാവൂസ് വില്ല തിരഞ്ഞെടുക്കപ്പെട്ടത്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി കഴിഞ്ഞ 44 വര്‍ഷങ്ങളായി മലബാര്‍ മിഷനറി ബ്രദേഴ്‌സിന്റെ നേതൃത്വത്തില്‍ മാനന്തവാടി തോണിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എമ്മാവൂസ് വില്ല.

114 കുട്ടികളാണ് സ്‌കൂളില്‍ പഠനവും പരിശീലനവും നേടുന്നത്. എടവക കൃഷി ഭവന്റെ സഹായത്തോടെ മികച്ച രീതിയില്‍ പച്ചക്കറികളും വാഴ, ചേന, ചേമ്പ്, കപ്പ തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നു. അതോടൊപ്പം പശു ഫാം, കോഴി ഫാം, മീന്‍ കൃഷി, പൂന്തോട്ടം എന്നിവയെല്ലാം സ്‌കൂളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു.

മാനേജര്‍ ബ്രദര്‍ പീറ്റര്‍ ദാസ് എംഎംബി, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജെസി ഫ്രാന്‍സിസ് കാഞ്ഞൂക്കാരന്‍ ഇവരുടെ നേതൃത്വത്തില്‍ വിദഗ്ധരായ അധ്യാപകര്‍ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവുംനല്‍കി വരുന്നു.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.