ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു ടി 20 ടീമില്‍; ഗില്‍ ഏകദിന ക്യാപ്റ്റന്‍

ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ  പ്രഖ്യാപിച്ചു: സഞ്ജു ടി 20 ടീമില്‍; ഗില്‍ ഏകദിന ക്യാപ്റ്റന്‍

ന്യൂഡല്‍ഹി: ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടി 20 ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയ്ക്ക് പകരം ശുഭ്മാന്‍ ഗില്‍ ഏകദിന ക്യാപ്റ്റനാകും. ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യരെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു.

രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന ടീമിലുണ്ട്. ഇരുവരെയും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരായി തിരഞ്ഞെടുത്തിട്ടുണ്ട്. സൂര്യകുമാര്‍ യാദവ് ടി 20 ടീമിന്റെ ക്യാപ്റ്റനായി തുടരും. മലയാളി താരം സഞ്ജു സാംസണ്‍ ടി 20 ടീമില്‍ ഇടം നേടി.

ടീമിന്റെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സെലക്ടര്‍മാരുടെ ഒരു യോഗം അഹമ്മദാബാദില്‍ നടന്നു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ടി 20 അന്താരാഷ്ട്ര മത്സരങ്ങളും ഇന്ത്യന്‍ ടീം കളിക്കും.

ഇന്ത്യയുടെ 15 അംഗ ഏകദിന ടീം

ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ , വിരാട് കോലി, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് കൃഷ്ണ, അര്‍ഷ്ദീപ് കൃഷ്ണ, അര്‍ഷ്ദീപ് കൃഷ്ണ, പ്രഹ്‌മദ് സിരാജ്. ജുറല്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍.

ഇന്ത്യയുടെ 16 അംഗ ടി 20 ടീം

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിദീപ്, കെ രാഷ്ദീപ്, ജസ്പ്രീത് ബുംറ. സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്്, വാഷിങ്ടണ്‍ സുന്ദര്‍.

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടന ഷെഡ്യൂള്‍

ഒക്ടോബര്‍ 19 - ഒന്നാം ഏകദിനം, പെര്‍ത്ത്

ഒക്ടോബര്‍ 23 - രണ്ടാം ഏകദിനം, അഡ്ലെയ്ഡ്

ഒക്ടോബര്‍ 25 - മൂന്നാം ഏകദിനം, സിഡ്നി

ഒക്ടോബര്‍ 29 - ഒന്നാം ടി 20, കാന്‍ബറ

ഒക്ടോബര്‍ 31 - രണ്ടാം ടി 20, മെല്‍ബണ്‍

നവംബര്‍ 2 - മൂന്നാം ടി 20, ഹൊബാര്‍ട്ട്

നവംബര്‍ 6 - നാലാം ടി 20, ഗോള്‍ഡ് കോസ്റ്റ്

നവംബര്‍ 8 - അഞ്ചാം ടി 20, ബ്രിസ്ബേന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.