മനില: ലിയോ പതിനാലാമൻ മാർപാപ്പയോടുള്ള ബഹുമാനാർത്ഥം പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി ഫിലിപ്പീൻസ് പോസ്റ്റൽ കോർപ്പറേഷൻ. മാർപാപ്പയുടെ ചിഹ്നങ്ങൾക്കൊപ്പം ഒരു ഛായാചിത്രവും സ്റ്റാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ₱17 (32രൂപ) യാണ് ഒരു സ്റ്റാമ്പിന്റെ വില.
സ്റ്റാമ്പിന്റെ 10,000 കോപ്പികൾ ഇതിനോടകം ഫിലിപ്പീൻസ് പോസ്റ്റൽ കോർപ്പറേഷൻ അച്ചടിച്ചിട്ടുണ്ട്.
സ്റ്റാമ്പ് ശേഖരണമായ ഫിലാറ്റലിയിലൂടെ ചരിത്രം, സംസ്കാരം, വിശ്വാസം എന്നിവ സംരക്ഷിക്കാനുള്ള തങ്ങളുടെ ദൗത്യം വീണ്ടും സ്ഥിരീകരിക്കാൻ ഉദേശിക്കുന്നതായി പോസ്റ്റൽ കോർപ്പറേഷൻ പറഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സ്റ്റാമ്പുകളിൽ ഒന്നാണ് മാർപാപ്പയുടെ പ്രമേയമുള്ള സ്റ്റാമ്പുകൾ എന്നും ഏജൻസി കൂട്ടിച്ചേർത്തു.
ലിയോ പതിനാലാമൻ മാർപാപ്പാക്ക് ഫിലിപ്പൈൻസുമായി പ്രത്യേക ബന്ധമുണ്ട്. പാപ്പ മുമ്പ് സെബു ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷനറിയായി സേവനം അനുഷ്ഠിച്ചിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.