കെ റെയില്‍ പ്രതിഷേധം; ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് ഗവര്‍ണര്‍

 കെ റെയില്‍ പ്രതിഷേധം; ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് ഗവര്‍ണര്‍

ന്യൂഡൽഹി: സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങളില്‍ പ്രതികരിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് ആരിഫ് മുഹമ്മദ്‌ ഖാന്‍ പറഞ്ഞു.

ക്രമസമാധാന പാലനം ഉറപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ക്രമസമാധാനം തകര്‍ന്നാല്‍ ജനങ്ങളുടെ വിശ്വാസം നഷ്ടമാകും.

എന്നാല്‍ സര്‍ക്കാര്‍ ഭരണ കാര്യങ്ങളില്‍ ഇടപെടലിനില്ലെന്നും സര്‍ക്കാരിനുള്ള നിര്‍ദ്ദേശം മാധ്യമങ്ങളിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ ഡൽഹിയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.