കുമ്പളങ്ങി: എട്ടുങ്കൽ പരേതനായ ജോയിയുടെ ഏകമകൻ ഷിജു ജോയി (39) നിര്യാതനായി. മൃതസംസ്കാരം നാളെ (28-3-2022) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും. മാതാവ് ഷേർളി ജോയി.
സൗദിയിലെ ജിദ്ദയിൽ ജോലി ചെയ്തുവരവേ പിതാവിന്റെ അപ്രതീക്ഷിത നിര്യാണത്തെത്തുടർന്ന് ഷിജു ജോലി അവസാനിപ്പിച്ചു നാട്ടിലേയ്ക്കു പോവുകയായിരുന്നു. സൗദിയിലെ ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ ഉണ്ടായിരുന്ന ഷിജുവിനെ ജിദ്ദയിലെ സുഹൃത്തുക്കൾ വേദനയോടെ ഓർമ്മിക്കുന്നു. ഏക മകന്റെ നിര്യാണത്തിൽ ദുഃഖാർത്തയായ അമ്മയെയും മറ്റ് കുടുംബങ്ങളെയും ഷിജു അംഗമായിരുന്ന സൗദി കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അനുശോചനം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.