അമ്പത്തിഅഞ്ചാം മാർപാപ്പ ബോനിഫസ് രണ്ടാമന്‍ മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം-56)

അമ്പത്തിഅഞ്ചാം മാർപാപ്പ ബോനിഫസ് രണ്ടാമന്‍ മാര്‍പ്പാപ്പ (കേപ്പാമാരിലൂടെ ഭാഗം-56)


റോമില്‍ ജനിച്ചുവെങ്കിലും ജെര്‍മാനിക്ക് ഗോത്രപാരമ്പര്യത്തില്‍നിന്നുള്ള ആദ്യത്തെ മാര്‍പ്പാപ്പയായിരുന്നു തിരുസഭയുടെ അമ്പത്തിയഞ്ചാമത്തെ മാര്‍പ്പാപ്പയായിരുന്ന ബോനിഫസ് രണ്ടാമന്‍ മാര്‍പ്പാപ്പ. തന്റെ മുന്‍ഗാമയിയായിരുന്ന വി. ഫെലിക്‌സ് നാലാമന്‍ മാര്‍പ്പാപ്പയുടെ കാലത്ത് അദ്ദേഹത്തിന്റെ ആര്‍ച്ച്ഡീക്കനായിരുന്നു ബോനിഫസ് മാര്‍പ്പാപ്പ. താന്‍ രോഗാവസ്ഥയിലായിരിക്കുമ്പോള്‍ ഫെലിക്‌സ് മാര്‍പ്പാപ്പ വൈദിക സമൂഹത്തോടൊപ്പം ബോനിഫസിനെയും തന്റെ അരികിലേയ്ക്ക് വിളിച്ചുചേര്‍ക്കുകയും തന്റെ അജപാലനാധികാര ചിഹ്നമായ പാലിയം ബോനിഫസിനെ നല്‍കുകയും അദ്ദേഹത്തെ തന്റെ പിന്‍ഗാമിയായും അടുത്ത മാര്‍പ്പാപ്പയുമായി വാഴിക്കണമെന്ന് കല്പ്പിക്കുകയും ചെയ്തു. മാര്‍പ്പാപ്പയുടെ ഈ കല്പ്പനയെ റോമന്‍ സെനറ്റ് ശക്തമായി എതിര്‍ക്കുകയും മാര്‍പ്പാപ്പ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ച് യാതൊരു ചര്‍ച്ചകളും പാടില്ലായെന്നും അതുപ്പോലെതന്നെ തന്റെ പിന്‍ഗാമിയായി നാമനിര്‍ദേശം ഒരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതും വിലക്കി. റോമിലെ ഭൂരിപക്ഷം വരുന്ന വൈദികസമൂഹം സെനറ്റിന്റെ തീരുമാനം അംഗീകരിച്ചു.

ഫെലിക്‌സ് നാലമന്‍ മാര്‍പ്പാാപ്പ കാലം ചെയ്തതിനുശേഷം പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുവാന്‍ ലാറ്ററന്‍ ബസിലിക്കയില്‍ സമ്മേളിച്ച വൈദികര്‍ വി. പത്രോസിന്റെ പിന്‍ഗാമിയായി സിമാക്കസ് മാര്‍പ്പാപ്പയുടെയും ഹോര്‍മിസ്ദസ് മാര്‍പ്പാപ്പയുടെയും വിശ്വസ്തനും അടുത്ത സഹായിയുമായിരുന്ന അലക്‌സാണ്ട്രിയായിലെ ഡയോസ്‌ കോറസിനെ തിരഞ്ഞെടുത്തു. എന്നാല്‍ ഫെലിക്‌സ് മാര്‍പ്പാപ്പയെ പിന്തുണച്ചിരുന്ന ചുരുക്കം വൈദികര്‍ ലാറ്ററന്‍ ബസിലിക്കയുടെ തൊട്ടടുത്തുള്ള ഒരു മുറിയില്‍ സമ്മേളിക്കുകയും ഫെലിക്‌സ് മാര്‍പ്പാപ്പ തന്റെ പിന്‍ഗാമിയായി നിര്‍ദ്ദേശിച്ച അദ്ദേഹത്തിന്റെ ആര്‍ച്ച് ഡീക്കനായിരുന്ന ബോനിഫസിനെ പുതിയ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കുകയും ചെയ്തു. 

മാര്‍പ്പാപ്പമാരായി തിരഞ്ഞെടുക്കപ്പെട്ട ഡയോസ്‌കോറസും ബോനിഫസും ഏ.ഡി. 530 സെപ്റ്റംബര്‍ 22-ാം തീയതി മാര്‍പ്പാപ്പമാരായി വാഴിക്കപ്പെട്ടു. എന്നാല്‍ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് ഇരുപത്തിരണ്ട് ദിവസങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം ഭൂമിയില്‍ ജീവിച്ചത്. ഡയോസ്‌കോറസിന്റെ മരണത്തില്‍ ദുഃഖാര്‍ത്തരായ അദ്ദേഹത്തിന്റെ സഹായികള്‍ ബോനിഫസിനെ മാര്‍പ്പാപ്പയായി അംഗീകരിച്ചു. ഡയോസ്‌കോറസിനെ നിയമാനുസൃതനായ മാര്‍പ്പാപ്പയായി അംഗീകരിക്കുന്നില്ലായെങ്കിലും ഇന്ന് നിലവിലുള്ള സഭാനിയമത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണെങ്കില്‍ മാര്‍പ്പാപ്പയായുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പായിരുന്നു നിയമാനുസൃതമായിരുന്നത് എന്ന് മനസ്സിലാക്കാം.

നിര്‍ഭാഗ്യവശാല്‍ ബോനിഫസ് നാലാമന്‍ മാര്‍പ്പാപ്പ പകയോടെയും പ്രതികാരേഛയോടെയുമാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. തന്റെ തിരഞ്ഞെടുപ്പിനെ എതിര്‍ത്തിരുന്ന അറുപതോളം വൈദികരൊട് തങ്ങളുടെ അപരാധങ്ങള്‍ ഏറ്റുപറഞ്ഞുകൊണ്ടും അത്തരം തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കില്ലായെന്നും ശപഥം ചെയ്തുകൊണ്ടുള്ള പ്രതിജ്ഞാപത്രങ്ങളില്‍ നിർബന്ധപൂർവം ഒപ്പുവെയ്പ്പിച്ചു. മാത്രമല്ല ഡയോസ്‌ കോറസിന്റെ ഓര്‍മ്മ ആചരിക്കുന്നതിനെ നിശിതമായി വിമര്‍ശിക്കുകയും അത്തരം ആചാരങ്ങള്‍ പിന്തുടരുവാന്‍ പാടില്ലയെന്ന് കല്പ്പിക്കുകയും ചെയ്തു.

തന്റെ മുന്‍ഗാമിയെപ്പോലെതന്നെ ബോനിഫസ് രണ്ടാമന്‍ മാര്‍പ്പാപ്പയും തന്റെ പിന്‍ഗാമിയായി ഗോഥിക് ഗോത്രാനുകൂലിയായ ഒരാളുടെ തിരഞ്ഞെടുപ്പ് ഉറപ്പാക്കുവാനായി തന്റെ ഭരണകാലത്തുതന്നെ പ്രയത്‌നങ്ങള്‍ നടത്തി. ഏ.ഡി. 531-ല്‍ റോമില്‍ സമ്മേളിച്ച ഒരു സിനഡില്‍വെച്ച് വിജിലിയസിനെ അടുത്ത മാര്‍പ്പാപ്പയായി ഔദ്യോഗികമായി ബോനിഫസ് മാര്‍പ്പാപ്പ നിര്‍ദ്ദേശിച്ചു. മാത്രമല്ല, തന്റെ കല്പന നിര്‍ബന്ധമായും അനുസരിക്കുവാന്‍ തങ്ങളും ബാധ്യസ്ഥരാണെന്ന് വൈദികരെക്കെണ്ട് അദ്ദേഹം പ്രതിജ്ഞ ചെയ്യിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി സഭയില്‍ ശക്തമായ എതിര്‍പ്പിന് വഴിവെക്കുകയാണ് ചെയ്തത്. ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വിജിലിയസിനെ തന്റെ പിന്‍ഗാമിയായി നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള കല്പന മാര്‍പ്പാപ്പ റദ്ദു ചെയ്തു. മാത്രമല്ല മറ്റൊരു സിനഡില്‍വെച്ച് സെനറ്റിലെ അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ തന്റെ പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള രേഖകള്‍ അഗ്നിക്കിരയാക്കി.

ഏ.ഡി. 531-ല്‍ ബോനിഫസ് രണ്ടാമന്‍ മാര്‍പ്പാപ്പ സെമിപെലേജിയനിസത്തിനെതിരായുള്ള രണ്ടാം ഓറഞ്ച് കൗണ്‍സിലിന്റെ പഠനങ്ങള്‍ അംഗീകരിച്ചു. തന്റെ സ്വാതന്ത്ര്യം മനുഷ്യന് തന്റെ സൃഷ്ടിയുടെ ആരംഭം മുതല്‍ തന്റെ സ്വാതന്ത്ര്യം പ്രയോഗിക്കാമെങ്കിലും രക്ഷയ്ക്ക് ദൈവകൃപ അത്യന്താപേഷിതമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. റോമില്‍ പൊട്ടിപുറപ്പെട്ട ക്ഷമത്തിന്റെ സമയത്ത് അദ്ദേഹം ഉദാരമായ ദാനപ്രവര്‍ത്തികള്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. ഏ.ഡി. 532 ഒക്‌ടോബര്‍ 17-ാം തീയതി ബോനിഫസ് രണ്ടാമന്‍ മാര്‍പ്പാപ്പ കാല ചെയ്യുകയും വി. പത്രോസിന്റെ ബസിലിക്കയില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്തു.

Boniface II, the first pope of Germanic origins, succeeded Felix on September 22, 530. Dioscorus had the support of most of the Roman clergy for the role of papacy, but when he died twenty-two days later, Boniface was recognized as pope. Boniface attempted to appoint his successor in the same way Felix had done, but was unsuccessful. He died on October 17, 532.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26