ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളില്‍ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിനുമിടക്കാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ഇടുക്കി ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയി തിരികെ എത്തിയവരാണ് തലയോട്ടി കണ്ടത്. വിവരം അറിഞ്ഞ് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.
തലയോട്ടി ഏറെക്കാലത്തെ പഴക്കമുള്ളതാണെന്നാണ് പ്രാഥമിക പരിശോധനയില്‍ മനസിലാക്കിയിരിക്കുന്നത്. മഴക്കാലത്ത് എവിടെ നിന്നെങ്കിലും ഒഴുകി ജലശായത്തില്‍ എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പരിശോധനകള്‍ക്കായി തലയോട്ടി പൊലീസ് ശേഖരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.