ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന് ഇതുവരെ യോഗ്യത നേടിയത് 27 ടീമുകള്‍. അഞ്ചു ടീമുകള്‍കൂടി എത്താനുണ്ട്. യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും തെക്കേ അമേരിക്കയിലുമൊക്കെ യോഗ്യതാ മത്സരങ്ങള്‍ ഏറക്കുറെ പൂര്‍ണമായി.
വന്‍കരകളിലെ ടീമുകള്‍ തമ്മിലുള്ള പ്ലേ ഓഫാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പോര്‍ച്ചുഗല്‍ യോഗ്യത നേടിയതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്ബോള്‍ മാമാങ്കത്തിനുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പോര്‍ച്ചുഗലിനെയും ഇനി ഖത്തറില്‍ കാണാം. ഖത്തര്‍ ലോകകപ്പില്‍ പന്ത് തട്ടാന്‍ ലയണല്‍ മെസിക്കും നെയ്മറിനുമൊപ്പം റൊണാള്‍ഡോയും ചേരുന്നു. അന്തിമ യോഗ്യതാ പോരാട്ടത്തില്‍ നോര്‍ത്ത് മാസിഡോണിയയുടെ കനത്ത ചെറുത്തു നില്‍പ്പിനെ രണ്ട് ഗോളിന് മറികടന്നായിരുന്നു പോര്‍ച്ചുഗലിന്റെ മുന്നേറ്റം.
ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളില്‍ അവര്‍ കയറി. റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയും പീറ്റര്‍ സീലിന്‍സ്‌കിയും ചേര്‍ന്ന് പോളണ്ടിനെ നയിച്ചു. സ്വീഡനെ രണ്ട് ഗോളിനാണ് പോളണ്ട് തോല്‍പ്പിച്ചത്.
ലോകകപ്പിന് ആകെ 27 ടീമുകള്‍ യോഗ്യത നേടിയപ്പോള്‍ ശേഷിക്കുന്ന അഞ്ച് സ്ഥാനത്തിനായി പോരാട്ടം തുടരും. എല്ലാ യോഗ്യതാ മത്സരങ്ങളും ജൂണില്‍ അവസാനിക്കും. അതിനുമുമ്പായി നാളെ ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള നറുക്കെടുപ്പ് നടക്കും. ഇതുവരെയുള്ള റാങ്കിങ് അടിസ്ഥാനപ്പെടുത്തിയാണ് നറുക്കെടുപ്പ്.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ്. യൂറോപ്പില്‍നിന്ന് 12 ടീമുകള്‍ ഇതിനകം യോഗ്യത നേടി. ഒരെണ്ണം ബാക്കി. സ്‌കോട്-ലന്‍ഡ്ഉക്രയ്ന്‍ പ്ലേ ഓഫ് സെമി ബാക്കിനില്‍ക്കുന്നു. ഇതില്‍ ജയിക്കുന്ന ടീം ഫൈനലില്‍ വെയ്ല്‍സുമായി കളിക്കും. ഈ മത്സരത്തിലെ ജേതാക്കള്‍ ഖത്തറിലേക്ക് പറക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.