വാക്ക് പാലിക്കാതെ റഷ്യ; ചര്‍ച്ചയ്ക്കു പിന്നാലെ ഉക്രെയ്‌നില്‍ ആക്രമണം രൂക്ഷം

വാക്ക് പാലിക്കാതെ റഷ്യ; ചര്‍ച്ചയ്ക്കു പിന്നാലെ ഉക്രെയ്‌നില്‍ ആക്രമണം രൂക്ഷം

കീവ: ഉക്രെയ്‌ൻ തലസ്ഥാനമായ കീവിലും വടക്കന്‍ നഗരമായ ചെര്‍ണീവിലും സൈനികപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുമെന്ന് പ്രഖ്യാപനവുമായി റഷ്യ. ഇസ്താംബൂളില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷമാണ് റഷ്യ ഇക്കാര്യം അറിയിച്ചത്.

എന്നാൽ ചര്‍ച്ചയ്ക്കു പിന്നാലെ ഉക്രെയ്‌നില്‍ ആക്രമണം രൂക്ഷമായിരിക്കുകയാണ്. അതേസമയം സൈനിക പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുമെന്ന പ്രഖ്യാപനം ഉക്രെയ്ന്‍ സൈനിക നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ഉക്രെയ്ന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സൈന്യത്തെ പിന്‍വലിക്കുന്നില്ലെന്നും അവയുടെ നേതൃത്വത്തെ മാറ്റുക മാത്രമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അനുകൂല സാഹചര്യം മുതലെടുത്തേക്കുമെന്ന് ഭയപ്പെടുന്ന പാശ്ചാത്യരാജ്യങ്ങള്‍ റഷ്യയുടെ നയതന്ത്ര പ്രഖ്യാപനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.