സ്‌ക്രാപ്പിങ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഫിറ്റ്‌നസ് മോശമെങ്കില്‍ വാഹനം വെറും ആക്രിയായി മാറും

സ്‌ക്രാപ്പിങ് നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഫിറ്റ്‌നസ് മോശമെങ്കില്‍ വാഹനം വെറും ആക്രിയായി മാറും

ഡല്‍ഹി: പഴയ വാഹനങ്ങള്‍ സ്‌ക്രാപ്പ് ചെയ്യാനുള്ള നിയമം രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. അപകടങ്ങളും മലിനീകരണവും കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

വാഹനം സ്‌ക്രാപ്പ് ചെയ്യാനുള്ള നിയമപ്രകാരം ഒരു വാഹനം രജിസ്റ്റര്‍ ചെയ്തതിനു ശേഷം 15 വര്‍ഷം പിന്നിട്ടു കഴിഞ്ഞാല്‍ വാഹനം സ്‌ക്രാപ്പ് ചെയ്യാവുന്നതാണ്. ഡല്‍ഹി പോലെ കൂടിയ മലിനീകരണമുള്ള നഗരത്തില്‍ പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കില്ല. എന്നാല്‍, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത് റീ രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കാവുന്നതാണ്. വാഹനം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഇത്തരം പ്രവണതകള്‍ ഒഴിവാക്കാനായി ഉയര്‍ന്ന ഫീസാണ് റീ രജിസ്‌ട്രേഷന് ഈടാക്കുന്നത്. ആളുകള്‍ പഴയ വാഹനങ്ങള്‍ തുടര്‍ന്നുപയോഗിക്കുന്നതു നിരുത്സാഹപ്പെടുത്താന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നടപടി.

2023 മുതല്‍ എല്ലാത്തരത്തിലുള്ള ഹെവി, കൊമേഴ്‌സില്‍ വാഹനങ്ങളും ഒരു നിര്‍ബന്ധിത ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കേണ്ടി വരും. ജൂണ്‍ 2024 മുതല്‍ ഇത് സ്വകാര്യ വാഹനങ്ങള്‍ക്കും ബാധകമാകും. ഫിറ്റ്‌നസ് ടെസ്റ്റില്‍ തോല്‍ക്കുന്ന നിശ്ചിത കാലാവധിയിലും കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിര്‍ബന്ധമായും ആക്രിയുടെ ഗണത്തിലേക്ക് മാറും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.