ഗുണമേന്മയില്‍ പോരായ്മ; കൊവാക്സിന്‍ വിതരണം ലോകാരോഗ്യ സംഘടന താല്‍കാലികമായി നിര്‍ത്തിവച്ചു

ഗുണമേന്മയില്‍ പോരായ്മ; കൊവാക്സിന്‍ വിതരണം ലോകാരോഗ്യ സംഘടന താല്‍കാലികമായി നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിക്കുന്നതിനും നിര്‍മാതാക്കള്‍ക്ക് മരുന്നിന്റെ മികവ് വര്‍ധിപ്പിക്കുന്നതിനു മായി ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്റെ വിതരണം ലോകാരോഗ്യ സംഘടന താല്‍കാലികമായി നിര്‍ത്തി. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ വഴിയുള്ള വിതരണമാണ് നിര്‍ത്തി വച്ചത്.

കൊവാക്സിന്‍ ഇറക്കുമതി ചെയ്ത രാജ്യങ്ങള്‍ അവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മാര്‍ച്ച് 14 മുതല്‍ 22 വരെ നടത്തിയ പരിശോധനയുടെ ഫലമായാണ് വാക്‌സിന്‍ വിതരണം നിര്‍ത്തി വച്ചത്.

ലോകാരോഗ്യ സംഘടനയുടെ നടപടി വാക്‌സിന്റെ സുരക്ഷയെയും കാര്യക്ഷമതയെയും ബാധിക്കില്ലെന്ന് കൊവാക്സിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക് പ്രസ്താവനയിലൂടെ അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ച ദശലക്ഷക്കണക്കിന് ആളുകളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് സാധുവായിരിക്കുമെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടനയുടെ നീക്കത്തിന് പിന്നാലെ ഭാരത് ബയോടെക് വാക്സിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറച്ചു. പ്രതിരോധ മരുന്നിന്റെ മികവ് വര്‍ധിപ്പിക്കുന്നതിനായുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു. കമ്പനിയുടെ തീരുമാനത്തെ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുകയും ചെയ്തു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.