ചെന്നൈ: തമിഴ്‌നാട്ടിലെ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏഴര ശതമാനം സംവരണം ഏര്‍പ്പെടുത്തിയ തീരുമാനം ശരിവച്ച് മദ്രാസ് ഹൈക്കോടതി. സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് മുനീശ്വര്‍ നാഥ് ഭണ്ഡാരിയുടെ നേതൃത്വത്തിലുളള ബെഞ്ചിന്റെ വിധി.
സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ സംവരണത്തെ ചോദ്യം ചെയ്തായിരുന്നു ഹര്‍ജികള്‍. സമാനമായ സംവരണം വേണമെന്ന് എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ ഭരണഘടനാപരമായ തെറ്റില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അഞ്ചു വര്‍ഷം കൂടുമ്പോള്‍ സംവരണം പുനപ്പരിശോധിക്കാന്‍ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.
എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാരിന്റെ നേട്ടമായാണ് കോടതി വിധി വിലയിരുത്തപ്പെടുന്നത്. എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരാണ് സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു സംവരണം എന്ന ആശയം മുന്നോട്ടുവച്ചത്.
എന്നാല്‍ നിയമപ്രശ്‌നങ്ങള്‍ മൂലം നടപ്പാക്കാനായിരുന്നില്ല. ഇതു മറികടക്കാനായി സീനിയര്‍ അഭിഭാഷകരുടെ നിരയെയാണ് ഡിഎംകെ സര്‍ക്കാര്‍ നിയോഗിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.