സാല്‍മൊണല്ല രോഗഭീതി, കിന്‍ഡ‍ർ സ‍ർപ്രൈസ് ചോക്ലേറ്റുകള്‍ യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചു

സാല്‍മൊണല്ല രോഗഭീതി, കിന്‍ഡ‍ർ സ‍ർപ്രൈസ് ചോക്ലേറ്റുകള്‍ യുഎഇ വിപണിയില്‍ നിന്ന് പിന്‍വലിച്ചു

ദുബായ്: യുകെയിലെ കമ്പനി ഫാക്ടറിയില്‍ സാല്‍മൊണല്ല രോഗഭീതി നിലനില്‍ക്കുന്നതിനാല്‍ യുഎഇ വിപണിയില്‍ നിന്ന്
കിന്‍ഡ‍ർ സ‍ർപ്രൈസ് ചോക്ലേറ്റുകള്‍ താല്‍ക്കാലികമായി പിന്‍ വലിച്ചു. ഉല്‍പന്നം ഉപയോഗിക്കരുതെന്ന നിർദ്ദേശവും ‌ഫെറേറോ നല്‍കിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന സാല്‍മൊണല്ല ബാക്ടീരിയയുടെ അംശം ബെല്‍ജീയന്‍ ഫാക്ടറിയില്‍ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. എന്നാല്‍ ഇതുവരെയും യുഎഇയിലെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെയും ഒരു ഉല്‍പന്നത്തിലും ബാക്ടീരിയയുടെ അംശം കണ്ടെത്തിയിട്ടില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.


മുന്‍കരുതലെന്ന നിലയില്‍ 2022 ഒക്ടോബർ ഒന്നിന് കാലാവധി കഴിയുന്ന കിന്‍ഡ‍ർ സർപ്രൈസ് മാക്സി 100 ഗ്രാം ന്‍റെ പ്രത്യക ബാച്ചുകള്‍ യുഎഇയില്‍ നിന്നും ഖത്തറില്‍ നിന്നും താല്‍ക്കാലികമായി പിന്‍വലിക്കുകയാണെന്ന് ഫെറേറോ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.