ഒമിക്രോണ്‍ എക്‌സ് ഇ വകഭേദം ഗുജറാത്തില്‍ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് കഴിഞ്ഞ മാസം

ഒമിക്രോണ്‍ എക്‌സ് ഇ വകഭേദം ഗുജറാത്തില്‍ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് കഴിഞ്ഞ മാസം

ന്യൂഡല്‍ഹി: ഒമിക്രോണിന്റെ വകഭേദമായ എക്‌സ് ഇ ഇന്ത്യയില്‍ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ മാര്‍ച്ച് 13 നാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ച്ചക്കകം ഇയാള്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.

നേരത്തെ മുംബൈയില്‍ എക്‌സ്ഇ വകഭേദം സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, പിന്നീട് വാര്‍ത്ത നിഷേധിച്ച് ആരോഗ്യ മന്ത്രാലയം പിന്നീട് രംഗത്തെത്തിയിരുന്നു. യുകെയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോണ്‍ എക്സ്ഇ റിപ്പോര്‍ട്ട് ചെയ്തത്.

637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഈ വൈറസിനെ കുറിച്ച് വിശദപഠനം നടത്തി വരികയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കൊറോണ വൈറസിന്റെ ഏറ്റവുമധികം വ്യാപന ശേഷിയുള്ള വകഭേദമായാണ് എക്സ്ഇയെ കണക്കാക്കുന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.