കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി: ദീപ ദാസ് മുന്‍ഷി കണ്‍വീനര്‍; എ.കെ ആന്റണിയും സമിതിയില്‍

കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി: ദീപ ദാസ് മുന്‍ഷി കണ്‍വീനര്‍; എ.കെ ആന്റണിയും സമിതിയില്‍

കൊച്ചി: കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് കണ്‍വീനര്‍. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും വനിതാ നേതാവ് ഷാനിമോള്‍ ഉസ്മാനും സമിതിയിലുണ്ട്.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. സംഘടനാകാര്യങ്ങള്‍ ക്രോഡീകരിക്കാനായി കോര്‍ കമ്മിറ്റി രൂപീകരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് 17 അംഗ കോര്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ഈ കോര്‍കമ്മിറ്റി ആഴ്ച്ചയില്‍ യോഗം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് കൂട്ടായ തീരുമാനങ്ങള്‍ എടുക്കണമെന്നാണ് നിര്‍ദേശം.

എ.കെ ആന്റണിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ. സുധാകരന്‍, കെ. മുരളീധരന്‍, വി.എം സുധീരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, എം.എം ഹസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.പി അനില്‍കുമാര്‍, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.