ന്യുഡല്‍ഹി: പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് ഇന്ന് മുതല്‍ നല്‍കിത്തുടങ്ങും. മുന്‍ഗണന പട്ടികയിലുള്ളവര്‍ ഒഴികെ എല്ലാവര്‍ക്കും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് കരുതല്‍ ഡോസ് വിതരണം ചെയ്യുന്നത്. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം തികഞ്ഞവര്‍ക്ക് കരുതല്‍ ഡോസ് സ്വീകരിക്കാം.
നേരത്തെ സ്വീകരിച്ച അതേ വാക്‌സീന്‍ തന്നെ കരുതല്‍ ഡോസായി എടുക്കണം. കരുതല്‍ ഡോസിനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയേണ്ടതില്ല. കൊവാക്‌സിന്‍, കൊവിഷീല്‍ഡ് ഡോസുകള്‍ക്ക് 225 രൂപയാണ് ഈടാക്കുക. സര്‍വീസ് ചാര്‍ജായി പരമാവധി 150 രൂപയെ ഈടാക്കാന്‍ പാടുള്ളൂ എന്ന് സര്‍ക്കാര്‍ വിതരണ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
18 വയസ് പിന്നിട്ട് എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും കോവിഡ് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് വാക്‌സീനുകളുടെ വില കുത്തനെ കുറയ്ക്കാന്‍ ഭാരത് ബയോടെക്കും പൂണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും തീരുമാനിച്ചത്. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന കോവിഡ് വാക്‌സിന്‍ ഡോസുകളുടെ വിലയാണ് ഇരുകമ്പനികളും വെട്ടിക്കുറിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.