കുവൈറ്റ് സിറ്റി:എസ്.എം.വൈ.എം അബ്ബാസിയ ഏരിയുടെ ആഭിമുഖ്യത്തിൽ "ഡ്രോപ്സ് ഓഫ് ഹോപ് " എന്ന പേരിൽ അൽ ജാബ്രിയാ ബ്ലഡ് ബാങ്കിൽ വച്ച് ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച രക്തദാന ക്യാമ്പ് നടത്തി.

എസ്.എം.സി.എ. അബ്ബാസിയ ഏരിയ കൺവീനർ ജോസ് മത്തായിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എസ്.എം.സി.എ. കുവൈറ്റ് പ്രസിഡൻറ് ബിജോയി പാലക്കുന്നേൽ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി എ അബ്ബാസിയ ഏരിയ സെക്രട്ടറി ബോബിൻ ജോർജ്, ട്രഷറർ ഫ്രാൻസീസ് പോൾ എന്നിവർ പ്രസംഗിച്ചു.
സോഷ്യൽ കൺവീനർ ബിനു കട്ടക്കയം, ഏരിയ ജോയിന്റ് കൺവീനർ ജോഫി പോൾ, എസ്.എം.വൈ.എം പ്രസിഡൻ്റ് മനീഷ് മാത്യൂ, സെക്രട്ടറി ബിബിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.