പുനസംഘടനയ്ക്ക് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ കലാപം; ജഗന്‍മോഹനെതിരേ പാര്‍ട്ടിയില്‍ മുറുമുറുപ്പ്

പുനസംഘടനയ്ക്ക് പിന്നാലെ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ കലാപം; ജഗന്‍മോഹനെതിരേ പാര്‍ട്ടിയില്‍ മുറുമുറുപ്പ്

അമരാവതി: ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിക്കെതിരേ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് മുറുമുറുപ്പ് ഉയരുന്നു. മന്ത്രിസഭ പുനസംഘടനയുടെ കാര്യത്തില്‍ മറ്റ് നേതാക്കളുമായി കൂടിയാലോചിക്കാത്തതും ചിലരെ ഒഴിവാക്കിയതുമാണ് പ്രതിസന്ധിക്ക് കാരണം.

വൈഎസ്ആര്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരേ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി വളര്‍ന്നതോടെയാണ് ജഗന്‍ പുനസംഘടനയ്ക്ക് തയാറായത്. ആദ്യ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന 14 പേരെയാണ് പുനസംഘടനയില്‍ ഒഴിവാക്കിയത്. ഇവര്‍ പലരും ജഗനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

മുന്‍ ആഭ്യന്തര മന്ത്രി എം. സുചരിത എംഎല്‍എ സ്ഥാനം രാജി വച്ചാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ അവര്‍ സ്വന്തം തട്ടകമായ ഗുണ്ടൂരില്‍ പ്രവര്‍ത്തകരുടെ യോഗം വിളിക്കുകയും ചെയ്തു.

ജഗന്‍ ആരുടെയും അഭിപ്രായം മാനിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന ആരോപണം കുറച്ചു കാലമായി പാര്‍ട്ടിക്കകത്ത് തന്നെ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴാണ് അത് പൊട്ടിത്തെറിയായി പുറത്തു വന്നതെന്ന് മാത്രം. 2024 ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.