ന്യൂഡൽഹി: റഷ്യൻ - ഉക്രെയ്ൻ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം വാർത്ത. സര്‍വ്വകലാശാലകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികളെ പരിഗണിക്കണമെന്ന് എഐസിടിഇ നിര്‍ദ്ദേശം നല്‍കി.
സാങ്കേതിക സര്‍വ്വകലാശാല വി.സിമാര്‍ക്കും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലെ തലവന്‍മാര്‍ക്കും ആണ് നിര്‍ദേശം നല്‍കിയത്. ഏപ്രില്‍ ഏഴിനാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ എഐസിടിഇ പുറപ്പെടുവിച്ചത്.
ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഉക്രെയ്നിൽ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതിലേറെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. എന്നാല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശന കാര്യത്തില്‍ ഇനിയും തീരുമാനം ഉണ്ടായിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.