ചെറിയ സമയത്തിനുള്ളില്‍ മികച്ച വരുമാനം; വര്‍ഷം മുഴുവന്‍ വളര്‍ത്താന്‍ പറ്റിയ മല്ലിയില കൃഷി ചെയ്യാം

ചെറിയ സമയത്തിനുള്ളില്‍ മികച്ച വരുമാനം; വര്‍ഷം മുഴുവന്‍ വളര്‍ത്താന്‍ പറ്റിയ മല്ലിയില കൃഷി ചെയ്യാം

ചെറിയ സമയത്തിനുള്ളില്‍ മികച്ച വരുമാനം. നാം ചെറുതേന്ന് കരുതുന്ന ചില കാര്യങ്ങള്‍ ചിലപ്പോള്‍ ഒരു കുടുംബത്തിന്റെ ഒന്നടങ്കം വരുമാന മാര്‍ഗമായി മാറുന്ന കഥകള്‍ നാം ഏറെ കേട്ടിട്ടുണ്ടാകാം.

എന്നാല്‍ അക്കൂട്ടത്തില്‍ ഒന്നാണ് മല്ലിയില കൃഷി. സാമ്പാറിലും രാസത്തിലും ഇടുന്ന മല്ലിയില വിറ്റാല്‍ എന്ത് കിട്ടാനാ എന്ന് ചോദിക്കുന്നവര്‍ക്ക് ഇവിടെ ഉത്തരമുണ്ട്. നമ്മുടെ കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ വളര്‍ത്താന്‍ പറ്റിയ ഒന്നാണ് മല്ലിയില.
മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും കൂടുതല്‍ നല്ലത്.

നട്ടാല്‍ വളരെ കുറഞ്ഞ സമയപരിധിക്കുള്ളില്‍ മികച്ച ഫലം ലഭിക്കും. വിത്തു മുളയ്ക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം വെള്ളത്തില്‍ കുതിര്‍ത്തതിനു ശേഷം നടുന്നതാണ് നല്ലത്. ആരയിഞ്ച് അകലത്തില്‍ വേണം വിത്ത് പാകാന്‍. ഇതിനു ശേഷം വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം.

ആദ്യമാദ്യം വെള്ളം സ്പ്രേ ചെയ്യുകയാണ് നല്ലത്. മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്‌, അധികമായാല്‍ ഇലയുടെ മണം കുറയും.

ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്. അത് ചെടിയ്ക്ക്‌ ക്ഷീണമാകും. ഒരിക്കൽ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിർക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം.

പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. പൂത്തു തുടങ്ങിയാൽ പൂവ് നുള്ളി കളയണം. ഒരെണ്ണം പൂത്താൽ കൂട്ടത്തിൽ ഉള്ള മുഴുവൻ ചെടികളും പൂക്കും. വിത്ത് ശേഖരണം വേണമെങ്കിൽ കുറച്ചു വിത്ത് വേറെ ചട്ടിയിൽ നട്ട് പൂക്കാൻ അനുവദിക്കണം. ചാണകം കലക്കി ഒഴിക്കുന്നത് വളർച്ചക്ക് ഉത്തമമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.