ഷാങ്ഹായ് കട്ട ലോക്കില്‍; 'ഞങ്ങളെ തുറന്നുവിടൂ'... ബഹളം വച്ച് ചൈനീസ് ജനത

ഷാങ്ഹായ് കട്ട ലോക്കില്‍; 'ഞങ്ങളെ തുറന്നുവിടൂ'... ബഹളം വച്ച് ചൈനീസ് ജനത

ബീജിംഗ്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ചൈനീസ് നഗരമായ ഷാങ്ഹായിയില്‍ വന്‍ പ്രതിഷേധവുമായി ജനങ്ങള്‍.

ചൈനയിലെ ഏറ്റവും ജന സാന്ദ്രതയേറിയ നഗരങ്ങളിലൊന്നായ ഷാങ്ഹായ്. ഏതാണ്ട് 2.6 കോടിയോളം ആളുകളാണ് നഗരത്തിലുള്ളത്. ഏപ്രില്‍ അഞ്ച് മുതലാണ് ഇവിടെ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ നടപടിയില്‍ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.

നിയന്ത്രണങ്ങളില്‍ പൊറുതിമുട്ടിയ ജനം ഫ്‌ളാറ്റുകളുടെ ജനലിന് അടുത്തു വന്ന് ഒരുമിച്ച് അലറിവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. വൈറസ് ബാധിതരായ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന നയം കടുത്ത പ്രതിഷേധം കാരണം സര്‍ക്കാര്‍ മയപ്പെടുത്തി.

ഒമിക്രോണിന്റെ പുതിയ വകഭേദം സൃഷ്ടിച്ച കൊവിഡ് തരംഗമാണ് ഷാങ്ഹായിയെ പ്രതിസന്ധിയിലാക്കിയത്. ചൈനയിലെ ആകെ കോവിഡ് കേസുകളുടെ 90 ശതമാനവും ഇവിടെയാണ്. നഗരത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ച്ചയായി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുന്നതിലും അത്യാവശ്യ കാര്യങ്ങള്‍ക്കുപോലും പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശവും കടുത്ത പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ജനങ്ങളും ആരോഗ്യ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷങ്ങളും നഗരത്തില്‍ പതിവാണ്. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷന്‍ ഉള്‍പ്പെടെയുള്ളവ കടുത്ത നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ക്ക് ലഭിക്കാറില്ല.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.