ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ആരോഗ്യ നിലയില്‍ പുരോഗതി

ശ്രീനിവാസനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ആരോഗ്യ നിലയില്‍ പുരോഗതി

കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നില മെച്ചപ്പെട്ടു. വെന്റിലേറ്ററില്‍ നിന്ന് താരത്തെ മാറ്റിയിട്ടുണ്ട്. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ശുഭകരമായ വാര്‍ത്തയുള്ളത്.

ശ്രീനിവാസന് കുടുംബാംഗങ്ങളുമായി സംസാരിക്കാനാവുന്നുണ്ട്. അദ്ദേഹം തിരികെ പഴയ ആരോഗ്യാവസ്ഥയിലേക്ക് വരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. മാര്‍ച്ച് 30 നാണ് നെഞ്ചുവേദനയേത്തുടര്‍ന്ന് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. പിറ്റേന്നു തന്നെ അദ്ദേഹത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു.

ശ്രീനിവാസന്റെ രോഗ വിവരം വാര്‍ത്തയായതിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.