പ്രശ്‌ന പരിഹാരത്തിന് രാഹുല്‍ ഗാന്ധിയുടെ അതിവേഗ ഇടപെടല്‍; ജി 23 നേതാക്കളുമായി ചര്‍ച്ച നടത്തും

പ്രശ്‌ന പരിഹാരത്തിന് രാഹുല്‍ ഗാന്ധിയുടെ അതിവേഗ ഇടപെടല്‍; ജി 23 നേതാക്കളുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: ഇടഞ്ഞു നില്‍ക്കുന്ന ജി 23 നേതാക്കളെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി രംഗത്തിറങ്ങുന്നു. നാളെയും മറ്റന്നാളുമായി രാഹുല്‍ വിമത നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച്ച നടത്തും. ജി-23 ലെ ചില പ്രധാന നേതാക്കളും പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ പത്തോളം പേര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കഴിഞ്ഞയാഴ്ച്ച ഗുലാം നബി ആസാദ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ ഐക്യം തിരികെ കൊണ്ടു വരുന്നതിന് രാഹുല്‍ മുന്നിട്ടിറങ്ങുന്നത്. സോണിയയുടെ നിര്‍ദേശപ്രകാരം ആണിതെന്നാണ് റിപ്പോര്‍ട്ട്. സംഘടന തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തുടക്കം കുറിച്ചിരുന്നു.

അടുത്ത പൊതു തെരഞ്ഞെടുപ്പിന് ഇനി രണ്ടു വര്‍ഷം മാത്രമേ ശേഷിക്കുന്നുള്ളൂ. ഇതിനു മുമ്പ് പാര്‍ട്ടിയെ സജ്ജമാക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. രാജ്യത്ത് ബിജെപി വിരുദ്ധ പാര്‍ട്ടികളെല്ലാം ഒരുമിച്ച് നില്‍ക്കണമെന്ന് രാഹുല്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. അതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.