അഹമ്മദാബാദ്: ഇന്ത്യയുടെ ഭക്ഷ്യശേഖരം ലോകത്തിന് തുറന്നു കൊടുക്കാന്‍ തയ്യാറെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോകവ്യാപാര സംഘടന അനുവദിച്ചാല്‍ ഇന്ത്യയുടെ ഭക്ഷ്യശേഖരം ലോകത്തിന് തുറന്നു കൊടുക്കാന്‍ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനെ താന്‍ അറിയിച്ചെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഉക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലും ഭക്ഷ്യശേഖരം കുറഞ്ഞു വരുന്നതിനാലാണ് ഈ വാഗ്ദാനമെന്നും മോഡി അറിയിച്ചു.
ഗുജറാത്തിലെ അഡലജില്‍ ലുവ പട്ടേലുമാരുടെ അന്നപൂര്‍ണ ധാം ട്രസ്റ്റിന്റെ വിദ്യാഭ്യാസ-ഹോസ്റ്റല്‍ സമുച്ചയം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ക്ക് ആവശ്യമുള്ളത് പലതും കിട്ടാത്ത സാഹചര്യം സംജാതമായിരിക്കുന്നു. എല്ലാവരും വാതിലുകള്‍ അടയ്ക്കുന്നതിനാല്‍ പെട്രോളും എണ്ണയും വളവും ശേഖരിക്കാന്‍ പല രാജ്യങ്ങള്‍ക്കുമാവുന്നില്ല. ഈ യുദ്ധം തുടങ്ങിയ ശേഷം എല്ലാവരും അവരവരുടെ ശേഖരങ്ങള്‍ സുരക്ഷിതമാക്കുകയാണ്. ലോകത്തിന്റെ ഭക്ഷ്യശേഖരം കാലിയായി വരുന്നു. ഈ വിഷയം യു എസ് പ്രസിഡന്റും ഉന്നയിച്ചു. ലോക വ്യാപാരസംഘടന അനുവദിച്ചാല്‍ നാളെ മുതല്‍ ലോകത്തിന് ഭക്ഷണം നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് താന്‍ അദ്ദേഹത്തെ അറിയിച്ചതായും മോഡി പറഞ്ഞു.
നമ്മുടെ രാജ്യത്തിന് ആവശ്യമുള്ളതിലുമധികം ധാന്യം ഇവിടുത്തെ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ചിട്ടുണ്ട്. പക്ഷേ, വാണിജ്യവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതിനാല്‍ ഡബ്ള്യു.ടി.ഒ എപ്പോഴാണ് അനുമതി തരികയെന്ന് അറിയില്ലെന്നും മോഡി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.