കീവ്: നാല് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി. പോളണ്ട്, മോള്‍ഡോവ, റൊമാനിയ, ബാള്‍ട്ടിക് എന്നീ രാജ്യങ്ങള്‍ക്കാണ് സെലന്‍സ്‌കിയുടെ മുന്നറിയിപ്പ്. ഉക്രെയ്ന്‍ വീഴുകയാണെങ്കില്‍ റഷ്യയുടെ അടുത്ത ലക്ഷ്യം ഈ നാല് രാജ്യങ്ങളാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കുന്നു.
കൂടാതെ യുദ്ധം അനന്തമായ രക്തച്ചൊരിച്ചിലായി മാറുമെന്നും ദുരിതങ്ങളും കഷ്ടപ്പാടുകളും നാശവും അവസാനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉക്രെയ്‌ന് അധിക ആയുധങ്ങള്‍ വേണം. പീരങ്കികളും കവചിത വാഹനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും യുദ്ധവിമാനങ്ങളും ആവശ്യമാണെന്നും ബുധനാഴ്ച പുറത്തു വിട്ട വീഡിയോ സന്ദേശത്തില്‍ സെലന്‍സ്‌കി പറഞ്ഞു.
സമാധാന ഉടമ്പടി പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ റഷ്യ അന്താരാഷ്ട്ര സമൂഹം വിട്ടുപോകണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. അതേസമയം ഉക്രെയ്‌ന് ആയുധ വാഗ്ദാനം ചെയ്തതിന് പ്രസിഡന്റ് ബൈഡനോട് സെലെന്‍സ്‌കി നന്ദി പറഞ്ഞു. നേരത്തെ റഷ്യന്‍ വ്യോമാക്രമണങ്ങളില്‍ ആയിരക്കണക്കിനു പേര്‍ മരിയുപോളില്‍ കൊല്ലപ്പെട്ടതായി സെലന്‍സ്‌കി ആരോപിച്ചിരുന്നു.
റഷ്യ നടത്തുന്നതു വംശഹത്യയാണെന്നും ഉക്രെയ്‌നെ തുടച്ചു നീക്കാനാണ് പുടിന്‍ ശ്രമിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.