ഒരേസമയം രണ്ട് കോഴ്സുകള്‍; യു.ജി.സി മാര്‍ഗരേഖ പുറത്തിറക്കി

 ഒരേസമയം രണ്ട് കോഴ്സുകള്‍; യു.ജി.സി മാര്‍ഗരേഖ പുറത്തിറക്കി

ന്യൂഡല്‍ഹി: ഒരേസമയം രണ്ട് മുഴുനീള കോഴ്സുകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്ന പുതിയ പരിഷ്‌കാരം പിഎച്ച്.ഡിവിദ്യാര്‍ഥികള്‍ക്ക് ബാധകമായിരിക്കില്ലെന്ന് വ്യക്തമാക്കി യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.). ബിരുദ, ബിരുദാനന്തരബിരുദ, ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് മാത്രമാകും ഇത്തരത്തില്‍ അവസരം ലഭിക്കുക.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍.ഇ.പി.) ഭാഗമായി നടപ്പാക്കുന്ന പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ 13ന് മാര്‍ഗരേഖ പ്രാബല്യത്തില്‍ വന്നു. 13ന് മുന്‍പ് ഒരേസമയം രണ്ടു കോഴ്സ് ചെയ്തിട്ടുണ്ടെങ്കില്‍ അംഗീകാരം നല്‍കില്ലെന്നും യു.ജി.സി. വ്യക്തമാക്കി.

അടുത്ത അധ്യയന വര്‍ഷം മുതല്‍ രണ്ടു കോഴ്സില്‍ പ്രവേശനം നല്‍കാന്‍ ആവശ്യമായ നടപടി സര്‍വകലാശാലകള്‍ സ്വീകരിക്കണം. കമ്മിഷന്റെ നിര്‍ദേശത്തില്‍ അന്തിമ തീരുമാനം സര്‍വകലാശാലകളിലെ അക്കാഡമിക് കൗണ്‍സിലുകളുടേതായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.