കീവ്: യുദ്ധകുറ്റങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന ഉക്രെയ്‌നില്‍ അതിക്രൂര യുദ്ധമുറകള്‍ക്ക് വേദിയൊരുക്കി റഷ്യ. ഉക്രെയ്‌ന്റെ തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചടക്കാന്‍ ക്രൂരസൈന്യം എന്ന് പേരെടുത്ത ചെചെന്‍ സൈന്യത്തെ വിന്യസിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
യുദ്ധം ആരംഭിച്ച് ഏഴ് ആഴ്ച പിന്നിട്ടിട്ടും ലക്ഷ്യംവെച്ച പ്രധാന നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ റഷ്യക്ക് സാധിച്ചില്ല. തലസ്ഥാന നഗരമായ കീവിലും മരിയുപോളിലുമൊക്കെ സാധാരണ ജനങ്ങള്‍ ഉള്‍പ്പടെ സൈന്യം ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നത്. എന്തുവില നല്‍കിയും ഉക്രെയ്ന്‍ നഗരങ്ങള്‍ പിടിച്ചടക്കുക എന്ന ലക്ഷ്യത്തിനായാണ് പുതിയ നീക്കവുമായി റഷ്യ രംഗത്തിറങ്ങിയിരിക്കുന്നത്.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തില്‍ പതിനായിരത്തിലധികം ചെചെന്‍ സൈനികര്‍ സജീവമായി പങ്കെടുക്കുമെന്ന് ചെചെന്‍ പ്രധാനമന്ത്രി റംസാന്‍ കദ്രോവ് സ്ഥിരീകരിക്കുന്നു. റഷ്യന്‍ സേനയെ ശക്തിപ്പെടുത്തുക എന്നതാണ് ചെചെന്‍ സൈന്യത്തിന്റെ ദൗത്യം. ഇതിനകം തന്നെ ചെചെന്‍ സൈന്യം ഉക്രെയ്‌നില്‍ എത്തിയതായി റഷ്യന്‍ ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നണ്ട്.
ഉക്രെയ്ന്‍മേലുള്ള മാനസിക യുദ്ധമുറയുടെ ഭാഗമായാണ് റഷ്യന്‍ ചാനലുകള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. ചെചെന്‍ സൈന്യത്തിന്റെ ക്രൂരമുഖം വിവരിച്ച് കീവിനെയും മരിയുപോളിനെയും കീഴടങ്ങലിന് നിര്‍ബന്ധിതമാക്കാനുള്ള പ്രചാരണ ശ്രമത്തിന്റെ ഭാഗമാണിതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
പുടിന്‍ അനുകൂല നേതാവായ റംസാന്‍ കദിറോവിന്റെ നേതൃത്വത്തിലുള്ള ചെചെന്‍ റിപ്പബ്ലിക്കില്‍ നിന്നുള്ള സൈന്യം ആണ് ചെചെന്‍ പോരാളികള്‍. കദിറോവൈറ്റ്‌സ് എന്നും ഇവര്‍ അറിയപ്പെടുന്നു. വളരെ മൃഗീയമായാണ് ഇവരുടെ യുദ്ധ രീതികള്‍. ഇവരുടെ പല്ലുകള്‍ വരെ ശത്രുക്കളെ ആക്രമിക്കാന്‍ തയ്യാറായിരിക്കും എന്നിവരെ ഇവരെപ്പറ്റി പറയുന്നു.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ചെചെവ് ഒരു സ്വതന്ത്ര റിപബ്ലിക്ക് ആയി മാറിയത്. മുസ്ലീം ഭൂരിപക്ഷമുള്ള ഈ പ്രദേശം 1990 കളുടെ മധ്യത്തില്‍ റഷ്യയില്‍ നിന്ന് സ്വാതന്ത്ര്യത്തിനായി പോരാടി. പിന്നീട് ഒരു ദശാബ്ദക്കാലം റഷ്യ-ചെചെന്‍ യുദ്ധം നീണ്ടുനിന്നിരുന്നു.
റഷ്യയുടെ പിന്‍തുണയുള്ള പ്രസിഡന്റുമാരെ ഇവിടെ നിയമിച്ചു തുടങ്ങിയതോടെ റഷ്യക്കാരോട് യുദ്ധം ചെയ്യുന്നതില്‍ നിന്ന് മാറി ഇപ്പോള്‍ റഷ്യന്‍ സൈന്യത്തിനുവേണ്ടി യുദ്ധം ചെയ്യുന്നതിലേക്ക് ചെചെന്‍സ് എത്തി. ഇപ്പോള്‍ സ്വന്തം നേതാവായ റംസാന്‍ കദിറോവില്‍ നിന്ന് മാത്രമല്ല, പുടിനില്‍ നിന്നും ഉത്തരവുകള്‍ സ്വീകരിക്കുകയാണ് ചെചെന്‍സ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.