അംബേദ്കറും മോഡിയും പുതിയ ഇന്ത്യയ്ക്കായി പ്രയത്‌നിച്ചു; മോഡിയെ പ്രകീര്‍ത്തിച്ചതില്‍ ഉറച്ചു നില്‍ക്കുന്നതായി ഇളയരാജ

അംബേദ്കറും മോഡിയും പുതിയ ഇന്ത്യയ്ക്കായി പ്രയത്‌നിച്ചു; മോഡിയെ പ്രകീര്‍ത്തിച്ചതില്‍ ഉറച്ചു നില്‍ക്കുന്നതായി ഇളയരാജ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഭരണഘടന ശില്പിയുമായ ഡോ. ബി.ആര്‍. അംബേദ്കറും തമ്മിലുള്ള സമാനതകള്‍ ചൂണ്ടിക്കാട്ടിയ പുസ്തകത്തിന്റെ അവതാരികയുടെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികളോട് മാപ്പു പറയില്ലെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. മോഡി സ്തുതികളുടെ പേരില്‍ ഇളയരാജ മാപ്പു പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഈ വിഷയത്തില്‍ അദ്ദേഹം മാപ്പുപറയില്ലെന്നും സഹോദരന്‍ ഗംഗൈ അമരന്‍ വ്യക്തമാക്കി. 'അംബേദ്കര്‍ & മോഡി: റിഫോര്‍മേഴ്‌സ് ഐഡിയാസ്, പെര്‍ഫോമേഴ്‌സ് ഇമ്പ്‌ലിമെന്റെഷന്‍' എന്ന തലക്കെട്ടിലുള്ള പുസ്തകം ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനാണ് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ അവതാരികയിലാണ് ഇളയരാജ മോഡിയെ പുകഴ്ത്തിയത്.

എന്റെ അഭിപ്രായങ്ങളാണ് ഞാന്‍ പറയുന്നത്. സത്യം ഒരിക്കലും പറയാന്‍ മടിക്കുകയില്ല. ഇതിനെ രാഷ്ട്രീയവത്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇളയരാജ പറഞ്ഞു. സമൂഹത്തിന്റെ മാറ്റത്തിനായും സ്ത്രീകളുടെ ഉന്നമനത്തിനായും കൊണ്ടുവന്ന മുത്തലാഖ് നിരോധനം, ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയവയിലൂടെ അംബേദ്കര്‍ മോഡിയെക്കുറിച്ച് അഭിമാനിക്കുന്നുണ്ടാകുമെന്നും ഇളയരാജ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.