ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്ര മേധാവി പദവിയിൽ നിന്നും നീക്കാൻ ബാർബഡോസ് ഒരുങ്ങുന്നു

ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്ര മേധാവി പദവിയിൽ നിന്നും നീക്കാൻ ബാർബഡോസ് ഒരുങ്ങുന്നു

ബ്രിഡ്ജ് ടൗൺ : ബ്രിട്ടീഷ് രാജ്ഞിയെ രാഷ്ട്രമേധാവി സ്ഥാനത്തു നിന്നും നീക്കി റിപ്പബ്ലിക്ക് രാഷ്ട്രമാകാൻ കരീബിയൻ ദ്വീപ് രാഷ്ട്രമായ ബാർബഡോസ് നടപടികൾ ആരംഭിച്ചു. രാജ്യം കൊളോണിയലിസത്തിന്റെ മുഴുവൻ ഏടുകളിൽ നിന്നും മോചിതമാകാനുന്ന സമയമായെന്ന് പ്രധാനമന്ത്രി മിയ മോട്ലി പ്രസ്താവന നടത്തി. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയതിന്റെ അൻപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന 2021 ലെ നവംബറിലായിരിക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കി റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നത്. ബ്രീട്ടിഷ് കോളനിയായിരുന്ന ബാർബഡോസ് 1966 ൽ ആണ് സ്വാതന്ത്ര്യം നേടിയത്.സ്വാതന്ത്ര്യം നേടിയെങ്കിലും നിലവിൽ ബ്രീട്ടിഷ് രാജ്ഞിയാണ് രാഷ്ട്രമേധാവിയായി തുടരുന്നത്. അതിൽ നിന്നും കൂടെ മോചനം നേടുമെന്നാണ് 2018 ൽ തിരെഞ്ഞടുക്കപ്പെട്ട ബാർബഡോസിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ മിയ മോട്ലി പ്രഖ്യാപിച്ചിരിക്കുന്നത്.ബാർബഡോസിനു മുൻപും കരീബിയൻ ദ്വീപ് രാഷ്ട്രങ്ങൾ ബ്രിട്ടനിൽ നിന്നും പൂർണ്ണ മോചനം നേടി  റിപ്പബ്ലിക് ആയി തീർന്നിട്ടുണ്ട്.1970 ൽ ഗയാനയും 1976 ൽ ട്രിനിയാഡ് ആൻഡ് ടോബാഗോയും 1978 ൽ ഡൊമിനിക്കയും റിപ്പബ്ലിക്ക് ആയി തീർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.