കാൻബറ: ഇറാൻ ആണവായുധം കൈക്കലാക്കുന്നത് തടയാൻ അമേരിക്ക നടത്തുന്ന സൈനിക - നയതന്ത്ര നീക്കങ്ങൾക്ക് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ. ഇറാൻ ആണവശക്തിയാകുന്നത് ആഗോള സമാധാനത്തിന് വൻ ഭീഷണിയാണെന്നും അത് അനുവദിക്കാനാവില്ലെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് പ്രസ്താവിച്ചു. വിദേശകാര്യ മന്ത്രി പെന്നി വോങ്, പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് എന്നിവർ സംയുക്തമായാണ് സർക്കാരിന്റെ ഈ സുപ്രധാന നിലപാട് വ്യക്തമാക്കിയത്.
ഇറാനിൽ യുഎസ്-ഇസ്രയേൽ സഖ്യം ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ അവിടെയുള്ള ഓസ്‌ട്രേലിയൻ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ സർക്കാർ കർശന നിർദേശം നൽകി. അതേസമയം പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്നത് ഒഴിവാക്കാൻ പരമാവധി സംയമനം പാലിക്കണമെന്ന് യൂറോപ്യൻ യൂണിയനും ബ്രിട്ടനും ആവശ്യപ്പെട്ടു.
സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ അയൽ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. മിസൈൽ ആക്രമണ റിപ്പോർട്ടുകളെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ വിദേശ പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദേശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.