തിരുവനന്തപുരം: ലൗ ജിഹാദ് എന്നത് വെറും കെട്ടുകഥയല്ലെന്ന് വെളിപ്പെടുത്തിയ മുന്‍ എംഎല്‍എ ജോര്‍ജ് എം. തോമസിനെതിരേ സിപിഎം കടുത്ത നടപടിക്ക് ഒരുങ്ങുന്നു. കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമായ ജോര്‍ജ് എം. തോമസിനെതിരെ സംസ്ഥാന സമിതിയുടെ നിര്‍ദേശം അനുസരിച്ച് ബുധനാഴ്ചത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗം അന്തിമ തീരുമാനമെടുക്കും.
കോടഞ്ചേരിയിലെ മിശ്ര വിഭാഗത്തില്‍ ജോര്‍ജ് എം. തോമസ് എടുത്ത നിലപാട് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎം നടപടിക്കൊരുങ്ങുന്നത്. വിദ്യാഭ്യാസം നേടിയ യുവതികളെ പ്രേമം നടിച്ച് മതം മാറ്റി വിവാഹം ചെയ്യാന്‍ നീക്കം നടക്കുന്നതായി പാര്‍ട്ടി രേഖകളിലുണ്ടെന്നായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.
മുന്‍ എംഎല്‍എയുടെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ തള്ളിയിരുന്നു. തുടര്‍ന്ന് തനിക്കുണ്ടായ നാക്കു പിഴയാണെന്ന് ജോര്‍ജ് ഏറ്റു പറഞ്ഞെങ്കിലും നടപടിയുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. മുസ്ലീം വിഭാഗം പാര്‍ട്ടിയില്‍ നിന്ന് മാറി ചിന്തിച്ചേക്കുമെന്ന ഭയമാണ് സിപിഎമ്മിനെ കടുത്ത നടപടിക്ക് പ്രേരിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.