കോവിഡില്‍ നിര്‍ത്തിയ എറണാകുളം-കായംകുളം പാസഞ്ചര്‍ 25ന് പുനരാരംഭിക്കും

കോവിഡില്‍ നിര്‍ത്തിയ എറണാകുളം-കായംകുളം പാസഞ്ചര്‍ 25ന് പുനരാരംഭിക്കും

കൊച്ചി: കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരുന്ന എറണാകുളം-കായംകുളം പാസഞ്ചര്‍ സര്‍വീസ് 25ന് പുനരാരംഭിക്കും. അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷലായി സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ എല്ലാ ദിവസവും വൈകിട്ട് ആറിന് എറണാകുളത്തു നിന്നു പുറപ്പെട്ടു രാത്രി 8.50ന് കായംകുളത്ത് എത്തും.

കായംകുളത്തു നിന്നു രാവിലെ 8.50ന് പുറപ്പെട്ടു പകല്‍ 11.30ന് എറണാകുളത്ത് എത്തും. എഴുപുന്ന, തിരുവിഴ, കരുവാറ്റ സ്റ്റേഷനുകളില്‍ ഹാള്‍ട്ട് ഏജന്റുമാരെ നിയമിക്കുന്ന മുറയ്ക്കു സ്റ്റോപ്പ് അനുവദിക്കും. 16 കോച്ചുകളാണു ട്രെയിനില്‍ ഉണ്ടാകുക. കോവിഡിന്റെ പേരില്‍ നിര്‍ത്തലാക്കിയ സര്‍വീസ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാര്‍ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു.

വൈകിട്ട് 5.25ന് ജനശതാബ്ദി പോയി കഴിഞ്ഞാല്‍ ആലപ്പുഴ ഭാഗത്തേക്കു എറണാകുളത്തു നിന്നു ട്രെയിനില്ലാത്തത് കാരണം സ്ഥിരം യാത്രക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ വലിയ ദുരിതമാണ് നേരിട്ടിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.