കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു; ജാഗ്രത തുടരണം: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

 കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നു; ജാഗ്രത തുടരണം: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും ഊര്‍ജ്ജിതപ്പെടുത്തണമെന്ന് കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയത്. തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം, കര്‍ശന നിരീക്ഷണം തുടരണം, കോവിഡ് സാംപിളുകളുടെ ജനിതക ശ്രേണീകരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഈ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് ചണ്ഡീഗഡില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചയായി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ആയിരത്തിന് മുകളിലേക്ക് ഉയര്‍ന്നിരുന്നു. ചില സംസ്ഥാനങ്ങളിലാണ് വ്യാപനം കൂടുന്നത്.

അതേസമയം പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഒരു ശതമാനത്തിന് താഴെയാണ്. എങ്കിലും സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.