ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇരട്ടിയാക്കി ഇന്ത്യ. യു എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടെയാണ് ഇന്ത്യയുടെ നീക്കം. ഉക്രെയ്‌നെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസും യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഉപരോധത്തെ നേരിടാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതാണ് ഇന്ത്യയുടെ നീക്കം.
അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ധന ഇറക്കുമതിയില്‍ ഇന്ത്യയെ സഹായിക്കാനുള്ള സന്നദ്ധത പരസ്യമാക്കിയിരുന്നു. അതേസമയം റഷ്യന്‍ ക്രൂഡ് ഓയിലിന് ഒട്ടേറെ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ താരതമ്യേന കുറഞ്ഞ വിലയില്‍ അവിടെ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാമെന്നതാണ് ഇന്ത്യയെ ആകര്‍ഷിക്കുന്ന ഘടകം. ആയുധ ഇടപാടുകള്‍ ഉള്‍പ്പടെ റഷ്യയുമായി അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്.
ഈ സാഹചര്യത്തില്‍ റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാന്‍ യൂറോപ്യന്‍ യൂണിയനുമേല്‍ കടുത്ത സമ്മര്‍ദമുണ്ട്. കോവിഡ് വ്യാപനം നിമിത്തം ചൈനയില്‍ ഒട്ടേറെ നഗരങ്ങള്‍ ലോക്ഡൗണിലായതും ഇറക്കുമതിക്ക് തിരിച്ചടിയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.