കൊല്ലം: ബസില്‍ കുഴഞ്ഞുവീണ യുവാവിന്റെ ജീവന്‍ തിരിച്ചുപിടിച്ച് നഴ്സിന്റെ അവസരോചിതമായ ഇടപെടല്‍. അങ്കമാലി അപ്പോളോ അഡ്‌ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ ഷീബ അനീഷാണ് അവസരോചിതമായ ഇടപെടല്‍ കൊണ്ട് യുവാവിന്റെ ജീവന്‍ തിരിച്ചുപിടിച്ചത്.
കഴിഞ്ഞദിവസം ആശുപത്രിയില്‍നിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി കറുകുറ്റി കേബിള്‍ ജങ്ഷനില്‍നിന്ന് ഷീബ എറണാകുളത്തേക്കുള്ള കെഎസ്‌ആര്‍ടി ബസില്‍ കയറി. യാത്രയ്ക്കിടെ ബസിനുള്ളില്‍ ഒരു യുവാവ് കുഴഞ്ഞുവീണു.
ഫുട്‌ബോര്‍ഡിന് സമീപത്ത് നിന്ന് യുവാവിനെ ഉടന്‍ തന്നെ നീക്കിക്കിടത്തി ഷീബ പള്‍സ് പരിശോധിച്ചു. പള്‍സ് കിട്ടാതായപ്പോള്‍ ഉടന്‍ യുവാവിന് സി.പി.ആര്‍ നല്‍കുകയായിരുന്നു.
രണ്ടുവട്ടം സി.പി.ആര്‍ പൂര്‍ത്തിയായപ്പോള്‍ യുവാവിന് അപസ്മാരമുണ്ടായി. ഇതേ തുടര്‍ന്ന് ചരിച്ചുകിടത്തി വീണ്ടും സി.പി.ആര്‍ നല്‍കി. ഇതോടെ യുവാവിന് ബോധം വീണു. തുടര്‍ന്ന് ബസ് നിര്‍ത്തി യുവാവിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.