ഊണിനൊപ്പം എന്ത് കറിയുണ്ടാക്കും എന്നാ ആലോചന എല്ലാ ദിവസവും വീട്ടമ്മമാരെ കുളിക്കാറുണ്ട്. എന്നാലിതാ അഞ്ചു മിനിട്ടില്‍ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മുരിങ്ങയില മുട്ടത്തോരന്‍ ആയാലോ?ഒരേസമയം രുചികരവും ആരോഗ്യപ്രദവുമാണ് ഈ തോരന്‍.
ചേരുവകള്‍
മുരിങ്ങയില - 1 ½ കപ്പ്
മുട്ട - 2 എണ്ണം
നാളികേരം ചിരകിയത് - 4 ടേബിള്‍സ്പൂണ്‍
ചതച്ച മുളക് - 1 ടീസ്പൂണ്‍
കടുക് - ½ ടീസ്പൂണ്‍
വെളുത്തുള്ളി - 3 അല്ലി
ഉപ്പ്
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്കു മുരിങ്ങയില, നാളികേരം ചിരകിയത്, ചതച്ച മുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക. ഒരു ഫ്രൈയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ വെളിച്ചെണ്ണയിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ശേഷം വെളുത്തുള്ളി ചേര്‍ത്ത് മൂപ്പിക്കുക. ഇനി മുരിങ്ങയില ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം ഒന്ന് മൂടി വച്ച് വേവിക്കുക. മൂടി മാറ്റിയ ശേഷം മുരിങ്ങയില പാനിന്റെ സൈഡിലേക്ക് മാറ്റിവയ്ക്കുക.
ഇതേ പാനിലേക്കു മുട്ട ചേര്‍ത്തുകൊടുക്കുക. മുട്ടയ്ക്ക് വേണ്ട ഉപ്പും ചേര്‍ത്തുകൊടുക്കാം. മുട്ട നന്നായി ഇളക്കിയ ശേഷം മുരിങ്ങയിലയുമായി യോജിപ്പിക്കുക. മുട്ടയും മുരിങ്ങയിലയും യോജിച്ചു വന്നാല്‍ സ്റ്റൗ ഓഫ് ചെയ്യാം. നല്ല ടേസ്റ്റി മുരിങ്ങയില മുട്ട തോരന്‍ റെഡി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.