മുംബൈ: പ്രിയങ്കാ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വെട്ടിലാക്കി യെസ് ബാങ്ക് കേസില്‍ അറസ്റ്റിലായ മുന്‍ ചെയര്‍മാന്‍ റാണാ കപൂറിന്റെ വെളിപ്പെടുത്തല്‍. പ്രിയങ്ക ഗാന്ധിയില്‍ നിന്ന് എം.എഫ് ഹുസൈന്റെ രണ്ടു കോടി വില വരുന്ന ചിത്രം വാങ്ങാന്‍ കോണ്‍ഗ്രസ് നേതാവായ മുരളി ദേവ്‌റ നിര്‍ബന്ധിച്ചെന്ന് റാണാ കപൂര്‍ ഇഡിയുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞു.
പത്മ പുരസ്‌കാരം കിട്ടാന്‍ ഇത് സഹായിക്കുമെന്ന് മുരളി ദേവ്‌റ ഉറപ്പ് നല്‍കി. ചിത്രം വാങ്ങിയ തുക സോണിയ ഗാന്ധിയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചെന്നും തനിക്ക് പത്മ പുരസ്‌കാരം കിട്ടിയില്ലെന്നും റാണ പറഞ്ഞതായി ഇഡിയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ആദ്യം പെയിന്റിംഗിന് 2.5 കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. പിന്നീട് ഇത് രണ്ടു കോടിയില്‍ ഉറപ്പിച്ചു. ഗാന്ധി കുടുംബവുമായി നേരിട്ടൊരു ബന്ധം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന ഉറപ്പിലാണ് പണം നല്‍കിയതെന്നും റാണാ വെളിപ്പെടുത്തുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിന് കൃത്യമായി അറിയാമായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ യെസ് ബാങ്ക് സഹ സ്ഥാപകന്‍, അദ്ദേഹത്തിന്റെ കുടുംബം, ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍മാരായ കപില്‍, ധീരജ് വാധവന്‍ എന്നിവര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ ഇഡി സമര്‍പ്പിച്ച രണ്ടാമത്തെ അനുബന്ധ കുറ്റപത്രത്തിലാണ് പ്രിയങ്ക ഗാന്ധിക്കെതിരെയും മുരളി ദേവ്‌റക്കുമെതിരെയുള്ള മൊഴികളുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.