പൂനെ: കോവിഡ് വാക്സിനായ കൊവിഷീല്‍ഡിന്റെ ഉല്‍പാദനം പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍ത്തിവെച്ചു. വലിയ തോതില്‍ വാക്സിന്‍ കെട്ടിക്കിടക്കുന്നതിനാലാണ് ഉല്‍പാദനം നിര്‍ത്തിയത്. ഇരുപത് കോടി ഡോസ് വാക്സിന്‍ മരുന്ന് കമ്പനികളില്‍ കെട്ടി കിടക്കുകയാണ്.
സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കമ്പനി ഇതുവരെ ഉല്‍പാദിപ്പിച്ചത് 100 കോടിയിലധികം ഡോസ് വാക്സിനാണ്. ആസ്ട്രനെകയുമായി ചേര്‍ന്നാണ് കൊവിഷീല്‍ഡ് നിര്‍മിക്കുന്നത്.
യുഎസ് മരുന്ന് നിര്‍മാണ കമ്പനിയുമായി ചേര്‍ന്ന് നൊവാവാക്സിന്റെ കോവോവാക്സും നിര്‍മിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.