ഉക്രെയ്‌ന് പിന്നാലെ മാല്‍ഡോവയിലും അധിനിവേശനത്തിന് ഒരുങ്ങി റഷ്യ; ട്രാന്‍സ്‌നിസ്ട്രിയയിലേക്ക് സൈനിക നീക്കം തുടങ്ങി

ഉക്രെയ്‌ന് പിന്നാലെ മാല്‍ഡോവയിലും അധിനിവേശനത്തിന് ഒരുങ്ങി റഷ്യ; ട്രാന്‍സ്‌നിസ്ട്രിയയിലേക്ക് സൈനിക നീക്കം തുടങ്ങി

കീവ്: ഉക്രെയ്ന്‍ അധിനിവേശനത്തിന് പിന്നാലെ അയല്‍രാജ്യമായ മാല്‍ഡോവയില്‍ യുദ്ധത്തിനൊരുങ്ങി റഷ്യ. ഇതിന്റെ ഭാഗമായി പടിഞ്ഞാന്‍ ഉക്രെനിലേക്ക് റഷ്യന്‍ വിമതമേഖലയായ ട്രാന്‍സ്‌നിസ്ട്രിയയിലേക്ക് സൈനിക നീക്കം വ്യാപിക്കുന്നതായി പശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്തകള്‍ ശരിയായാല്‍ ഉക്രെയ്‌നു പിന്നാലെ റഷ്യ അക്രമിക്കുന്ന രണ്ടാമത്തെ രാജ്യമായി മാല്‍ഡോവ മാറിയേക്കും.

മാല്‍ഡോവയിലെ റഷ്യന്‍ പിന്തുണയുള്ള വിഘടനവാദ മേഖലയാണ് ട്രാന്‍സ്‌നിസ്ട്രിയ. ഉക്രെയ്‌നിലെ പടിഞ്ഞാറന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ട്രാന്‍സ്‌നിസ്ട്രിയയുടെ സ്ഥാനം. ഇവിടെ സൈനിക കേന്ദ്രം സജ്ജമാക്കി മാല്‍ഡോവയെ ആക്രമിക്കാനാണ് പുടിന്‍ പദ്ധതി തയാറാക്കുന്നത്.

ഉക്രെയിനു പുറമേ മാല്‍ഡോവയും ആക്രമിക്കാന്‍ പുടിന് പദ്ധതിയുണ്ടെന്ന് ബെലാറൂസിയന്‍ പ്രസിഡന്റ് ലുകാ ഷെന്‍കോവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉക്രെയ്‌നില്‍ ആക്രമണം പുടിന്റെ ഒരു ലിറ്റ്മസ് പരീക്ഷണം മാത്രമാണെന്നും, അതില്‍ വിജയിക്കാനായാല്‍ പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളെ ഓരോന്നായി ആക്രമിച്ചു കീഴടക്കാനാകും പുടിന്‍ ഒരുങ്ങുകയെന്നുമാണ് ലുകാ ഷെന്‍കോവിന്റെ വെളിപ്പെടുത്തല്‍.

റഷ്യന്‍ സൈന്യം നാലായി തിരിഞ്ഞാകും ആക്രമണം അഴിച്ചുവിടുക. അതിന്റെ ഭാഗമായി ഉക്രെയ്‌ന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ ബെലാറസില്‍ റഷ്യ ഇതിനോടകം ആക്രമണം ആരംഭിച്ചിട്ടുണ്ട്. നിപ്രോ നഗരവും ആക്രമണ വിധേയമാകും. അതിനേക്കാള്‍ പ്രാധാന്യത്തോടെയാണ് ഉക്രെയ്‌ന്റെ തുറമുഖ നഗരമായ ഒഡേസയില്‍ നിന്നും മാല്‍ഡോവ ആക്രമിക്കാന്‍ പുടിന്‍ പദ്ധതിയിടുന്നതെന്നാണ് ഷെന്‍കോവ് വെളിപ്പെടുത്തിയത്.


റഷ്യയുടെ സെന്‍ട്രല്‍ മിലിട്ടറി ഡിസ്ട്രിക്ടിന്റെ ഡെപ്യൂട്ടി കമാന്‍ഡറായ ജനറല്‍ മിനെകയേവ് കഴിഞ്ഞ ദിവസം സ്വെര്‍ഡ്‌ലോവ്‌സ്‌ക് മേഖലയില്‍ ഒരു സൈനിക പരിപാടിക്കിടയില്‍ സംസാരിക്കവേ റഷ്യയുടെ അടുത്ത സൈനിക നീക്കത്തെ കുറിച്ചു വ്യക്തമാക്കിയിരുന്നു. മാല്‍ഡോവയിലും റഷ്യന്‍ അധിനിവേശനത്തിന്റെ സൂചനകളാണ് അദ്ദേഹം നല്‍കിയത്.

തന്റെ രാജ്യവും ജനങ്ങളും വളരെ അപകടകരമായ സാഹചര്യത്തിലാണെന്ന് മാല്‍ഡോവയുടെ ഉപപ്രധാനമന്ത്രി നിക്കു പോപെസ്‌ക്യു പറഞ്ഞു. എന്നിരുന്നാലും രാജ്യത്തിനു നേരെ ആക്രമണം പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദഹം പറഞ്ഞു.

യുദ്ധത്തെ തുടര്‍ന്ന് ഉക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത് മാല്‍ഡോവ വഴിയാണ്. ഉക്രെയ്‌നില്‍ നിന്ന് പാലായനം ചെയ്ത ഇന്ത്യക്കാര്‍ക്ക് മാല്‍ഡോവയിലെ സൈനീക ആശുപത്രിയില്‍ അഭയം തേടി. അവിടെ നിന്നും ഇന്ത്യ ഇവരെ റൊമാന്യവഴി നാട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.