രാജ്യത്ത് കോവിഡ് പ്രതിവാര കേസുകള്‍ ഇരട്ടിയായി; കേരളത്തിലും നേരിയ വര്‍ധന: ജാഗ്രത തുടരണം

രാജ്യത്ത് കോവിഡ് പ്രതിവാര കേസുകള്‍ ഇരട്ടിയായി; കേരളത്തിലും നേരിയ വര്‍ധന: ജാഗ്രത തുടരണം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിവാര കോവിഡ് കേസുകള്‍ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15,000ത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം 2593 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,57,545 ആയി ഉയര്‍ന്നു. ഇന്നലെ 44 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ആകെ മരണം 5,22,193 ആയി. ഡല്‍ഹിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1083 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് നാലാം തരംഗം നേരിടുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മറ്റന്നാള്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ജനുവരി 13നാണ് പ്രധാനമന്ത്രി ഇതിന് മുന്‍പ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.