ന്യൂഡല്‍ഹി: അങ്കണവാടി ജീവനക്കാരും സഹായികളും ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി. ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി.
1972-ലെ ഗ്രാറ്റുവിറ്റി വിതരണ നിയമ പ്രകാരം അങ്കണവാടി ജീവനക്കാര്‍ക്കും ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ഉണ്ടെന്നാണ് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്.
സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്നാണ് സുപ്രീം കോടതി വിധിയില്‍ പറഞ്ഞത്. ഗ്രാറ്റുവിറ്റി കുടിശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളില്‍ നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
അങ്കണവാടി ജീവനക്കാരുടെ സംഘടനയാണ് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയില്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. മൂന്ന് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രീപ്രൈമറി വിദ്യാഭ്യാസം എന്നതാണ് അങ്കണവാടികളുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നായി ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രമേയത്തില്‍ പറഞ്ഞത്.
എന്നാല്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും പോഷകാഹാരം ഉറപ്പാക്കുന്നതിന് 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷന്‍ 4, 5, 6 വ്യവസ്ഥകള്‍ നടപ്പിലാക്കുകയെന്ന കടമയാണ് അങ്കണവാടി ജീവനക്കാര്‍ നിര്‍വ്വഹിക്കുന്നതെന്ന് ജസ്റ്റിസ് ഓക ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.