കെ.വി തോമസിനെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ അച്ചടക്ക സമിതി ശുപാര്‍ശ; അന്തിമ തീരുമാനം സോണിയ ഗാന്ധിക്ക് വിട്ടു

കെ.വി തോമസിനെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ അച്ചടക്ക സമിതി ശുപാര്‍ശ; അന്തിമ തീരുമാനം സോണിയ ഗാന്ധിക്ക് വിട്ടു

ന്യൂഡല്‍ഹി: കെപിസിസി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കാന്‍ കോണ്‍ഗ്രസ് അച്ചടക്കസമിതി ശുപാര്‍ശ. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയാകും കൈക്കൊള്ളുക. തീരുമാനം വൈകിക്കരുതെന്ന് എ.കെ ആന്റണി അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.വി തോമസ് നല്‍കിയ വിശദീകരണം പരിശോധിക്കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് രാവിലെ 11.30 നായിരുന്നു യോഗം. സിപിഎം സമ്മേളന വേദിയില്‍ മുന്‍പും നിരവധി നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയര്‍മാന്‍ പോലും സിപിഎം നേതാക്കളെ പ്രകീര്‍ത്തിച്ചിട്ടുള്ളതും കെ.വി തോമസ് വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എ.കെ ആന്റണിയില്‍ പ്രതീക്ഷയുണ്ടെന്ന് കെ.വി തോമസ് പറഞ്ഞിരുന്നു. നടപടി എന്തായാലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാക്കറിനെതിരെയും നടപടിക്ക് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നിക്കെതിരായ പ്രസ്താവനകളാണ് ജാക്കറിനെതിരേ നടപടിക്ക് വഴിയൊരുക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.